Skip to main content

മഹാരാജാസ് കോളേജ് പി.ജി പ്രവേശനം ഓണ്‍ലൈനായി അപേക്ഷിക്കാം

 

 

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ വിഭാഗങ്ങളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷിക്കാം. സ്വയംഭരണ കോളേജ് എന്ന നിലയ്ക്ക് മഹാരാജാസ് കോളേജിലെ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനം യൂണിവേഴ്‌സിറ്റിയുടെ പൊതു പ്രവേശനത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ പ്രത്യേകം അപേക്ഷിക്കണം.  ജൂണ്‍ ഒന്നാം തീയതി മുതല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ www.maharajas.ac.in എന്ന വെബ് സൈറ്റില്‍ സ്വീകരിച്ചു തുടങ്ങി. വിദ്യാര്‍ത്ഥികള്‍ 100 രൂപ അപേക്ഷാഫീസ് അടയ്ക്കണം.

ഫീസ് അടച്ച ശേഷം ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി ജൂണ്‍ 12. ജൂണ്‍ 18 മുതല്‍ 20 വരെയുള്ള തീയതികളില്‍ ഓണ്‍ലൈന്‍ അപേക്ഷകളിലെ തെറ്റ് തിരുത്തലുകള്‍ക്കായി കോളേജില്‍ അവസരമുണ്ടാകും. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് ജൂണ്‍ 16 വൈകീട്ട് 5 മണി വരെ 

കോളേജില്‍ സ്വീകരിക്കും.

 

ആര്‍ട്ട്‌സ് (കള്‍ച്ചറല്‍) / സ്‌പോര്‍ട്‌സ് ക്വോട്ടകളില്‍ പ്രവേശനം തേടുന്നവരും ഭിന്നശേഷി വിഭാഗത്തില്‍ പെടുന്നവരും മഹാരാജാസ് കോളേജിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടുമായി ഓഫീസില്‍ വന്ന് പ്രത്യേകം അപേക്ഷാ ഫോം വാങ്ങി പൂരിപ്പിച്ച് ജൂണ്‍ 14ന് മുന്‍പായി കോളേജില്‍ നല്കണം.

 

ലക്ഷദ്വീപ് ക്വോട്ടയിലെ ബിരുദാനന്തര ബിരുദ പ്രവേശനം മുറപ്രകാരം മറ്റ് വിഭാഗങ്ങളിലെ പ്രവേശനം അവസാനിക്കുന്ന തീയതി വരെ നടത്തും. 

 

എം.എ മ്യൂസിക് പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ക്കായുള്ള  അഭിരുചി പരീക്ഷ ജൂണ്‍  17  രാവിലെ 10 ന് നടത്തും.

 

അക്ഷയ സെന്ററുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. വിശദമായ വിവരങ്ങളും പൂര്‍ണമായ സമയക്രമവും www.maharajas.ac.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍  0484 2352838 ഇമെയില്‍ -  adms2018@maharajas.ac.in

date