Skip to main content

ബദിയടുക്ക പ്രീമെട്രിക് ഹോസ്റ്റലില്‍  10 വിദ്യാര്‍ത്ഥികള്‍ക്കുകൂടി സൗജന്യ പഠനാവസരം

 

       കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ബദിയടുക്കയില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ  ആണ്‍കുട്ടികളുടെ  പ്രിമെട്രിക്ക് ഹോസ്റ്റലില്‍ 10 വിദ്യാര്‍ത്ഥികള്‍ക്കുകൂടി  പ്രവേശനം നല്‍കുന്നു. ഈ മാസം ആറിനകം രക്ഷിതാവൊന്നിച്ച്  ഹോസ്റ്റലില്‍ ഹാജരാകണം. അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍  പട്ടികവര്‍ഗത്തില്‍പ്പെട്ടവരെയും പരിഗണിക്കും. ഭക്ഷണ-താമസ-പഠന സൗകര്യങ്ങള്‍ സൗജന്യം. പ്രതിമാസ പോക്കറ്റ് മണിയും മികച്ച അധ്യാപകരുടെ ട്യൂഷന്‍ സംവിധാനവുമുണ്ട്. കലാ കായിക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് പ്രത്യേക സംവിധാനമുണ്ട്. യൂണിഫോം നൈറ്റ് ഡ്രസ്സ് തുടങ്ങി ചെലവുകളും വകുപ്പ് വഹിക്കും.     

date