Skip to main content

  എല്‍പിഎസ്എ കൂടിക്കാഴ്ച; കാസര്‍കോട് പിഎസ്‌സി യില്‍

 

    ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍  എല്‍പിഎസ്എ മലയാളം തസ്തികയ്ക്ക് ഈ മാസം  ആറ്, ഏഴ്, എട്ട് തീയതികളില്‍ കോഴിക്കോട് ജില്ല ഓഫീസിലും, 12, 13 തീയതികളില്‍ കോഴിക്കോട് മേഖല ഓഫീസിലും   നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന അഭിമുഖം അതേ തീയതികളില്‍ കാസര്‍കോട് ജില്ല പിഎസ് സി ഓഫീസില്‍  നടത്തും.  ഇതു സംബന്ധിച്ച് വ്യക്തിഗത അറിയിപ്പ് നല്‍കുന്നതല്ല.  ഉദ്യോഗാര്‍ത്ഥികള്‍ നേരത്തെ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റുമായി നിശ്ചിത ദിവസം കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ല ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.                      

date