Skip to main content

എന്‍ജിഒ പങ്കാളിത്തത്തോടെ വിവിധ പദ്ധതികള്‍;  അപേക്ഷ ക്ഷണിച്ചു

 

 

    മുതിര്‍ന്ന പൗരന്മാരുടെയും  ഭിന്നശേഷിക്കാരുടെയും തീവ്രമായ മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെയും മാനസിക രോഗികളുടെയും  മറ്റു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും ക്ഷേമം, പുനരധിവാസം, സംരക്ഷണം, തൊഴിലധിഷ്ഠിത പുനരധിവാസം  എന്നിവ ലക്ഷ്യമാക്കി എന്‍ജിഒ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ക്ക് പദ്ധതികള്‍ നടപ്പിലാക്കാന്‍ താല്‍പര്യമുളള പക്ഷം ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ മുമ്പാകെ  ഈ മാസം 15 നകം  അപേക്ഷ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്  സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി  ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 255074.

 

date