കൈപ്പാട്, പൊക്കാളി സംയോജിത കൃഷിക്ക് ധനസഹായം
ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ജലകൃഷി വികസന ഏജന്‍സി കേരള(അഡാക്ക്) ജില്ലയില്‍ നബാര്‍ഡിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന എന്‍ എ എഫ് സി സി- കൈപ്പാട് സംയോജിത മത്സ്യ-നെല്‍ കൃഷി പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, മത്സ്യ തൊഴിലാളികള്‍ എന്നിവരടങ്ങിയ 5 പേരില്‍ കുറയാത്ത അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്കോ സ്വയം സഹായ സംഘങ്ങള്‍ക്കോ ആക്റ്റിവിറ്റി ഗ്രൂപ്പുകള്‍ക്കോ അപേക്ഷിക്കാം. 5 ഹെക്ടര്‍ ജലവിസ്തൃതിയുള്ള കൃഷിസ്ഥലം സ്വന്തമായോ പാട്ട വ്യവസ്ഥയിലോ ഉണ്ടായിരിക്കേണ്ടതാണ്. പാട്ട വ്യവസ്ഥയില്‍ 5 വര്‍ഷമെങ്കിലും കൃഷിസ്ഥലത്ത് കൃഷി ചെയ്യുന്നതിനുള്ള അവകാശം ഗ്രൂപ്പുകള്‍ക്ക് ഉണ്ടായിരിക്കണം.
അപേക്ഷാ ഫോമുകള്‍ അഡാക്കിന്റെ എരഞ്ഞോളി ഫിഷ് ഫാമില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 20 ന് വൈകുന്നേരം 5 മണിക്കു മുമ്പായി ഫാം മാനേജര്‍, എരഞ്ഞോളി ഫിഷ് ഫാം, തലശ്ശേരി- 670107 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എരഞ്ഞോളി ഫിഷ് ഫാം ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0490-2354073.
- Log in to post comments