Skip to main content

സ്ഥലംമാറ്റം : ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ ഹോമിയോപ്പതിക് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം, സര്‍ക്കാര്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്/ആശുപത്രി എന്നിവിടങ്ങളില്‍ ജോലി നോക്കുന്ന അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരുടെ 2018 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനായി സ്പാര്‍ക്ക് മുഖേന ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.  ജീവനക്കാര്‍ നേരിട്ട് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ജൂണ്‍ രണ്ട് മുതല്‍ ആറ് വരെയാണ്.  ഏഴ് മുതല്‍ പതിനൊന്ന് വരെ ഓണ്‍ലൈന്‍ അപേക്ഷ അതത് ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍ ജില്ലാ ലെവല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കാം.    ജില്ലാ ലെവല്‍ ഓഫീസറില്‍ നിന്നും സ്റ്റേറ്റ് ലെവല്‍ ഓഫീസര്‍ക്ക് 11 മുതല്‍ 13 വരെ അപേക്ഷ സമര്‍പ്പിക്കാം.  സ്റ്റേറ്റ് ലെവല്‍ ഓഫീസര്‍ അപേക്ഷ അംഗീകരിക്കല്‍/നിരസിക്കുന്നതിനുള്ള തീയതി 14 മുതല്‍ 18 വരെയാണ്.  കരട് ലിസ്റ്റ് പരസ്യപ്പെടുത്തുന്ന തിയതി ജൂണ്‍ 18.  
പി.എന്‍.എക്‌സ്.2174/18

date