Post Category
വസ്തു നികുതി കുടിശ്ശിക: പഞ്ചായത്തുകള്‍ നിയമ നടപടികളിലേക്ക്
വസ്തു നികുതി കുടിശ്ശിക മുഴുവന്‍ പിരിച്ചെടുത്ത് ജില്ലയെ വസ്തു നികുതി കുടിശ്ശിക രഹിത ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തുകള്‍ പ്രോസിക്യൂഷന് നടപടികളിലേക്ക്. ഇനിയും വസ്തു നികുതി അടയ്ക്കാന്‍ ബാക്കിയുള്ളവര്‍ക്കെതിരെ കര്‍ശന നിയമനടപടി എടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരമുണ്ട്. നികുതി അടക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാപഞ്ചായത്തില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. 23 പഞ്ചായത്തുകള്‍ പൂര്‍ണ്ണമായി നികുതി പിരിച്ചെടുത്തിട്ടില്ല. ഇവര്‍ക്ക് കുറച്ചുകൂടി സമയം അനുവദിക്കാനും തീരുമാനിച്ചു. യോഗത്തില്‍ പഞ്ചായത്ത് ക്ലാര്‍ക്ക്, ജൂനിയര്‍ സൂപ്രണ്ട്, സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments