Skip to main content

അപേക്ഷ ക്ഷണിച്ചു

വണ്ടൂര്‍ അംബേദ്കര്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ (എയ്ഡഡ്) രണ്ടാം വര്‍ഷ/ മൂന്നാം വര്‍ഷ ബിരുദ ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടാം വര്‍ഷ, മൂന്നാം വര്‍ഷ ബി.കോം ക്ലാസുകളില്‍ ഓപ്പണ്‍ ക്വാട്ടയിലും രണ്ടാം വര്‍ഷ ബി.എ എകണോമിക്‌സില്‍ എസ്.സി/എസ്.ടി ക്വാട്ടയിലും മൂന്നാം വര്‍ഷ ബി.എ എകണോമിക്‌സില്‍ ഓപ്പണ്‍, മാനേജ്‌മെന്റ്, പി.എച്ച്. എസ്.സി ക്വാട്ടകളിലും രണ്ടാം വര്‍ഷ ബി.എ ഇംഗ്ലീഷ് ക്ലാസില്‍ ഓപ്പണ്‍ ക്വാട്ടയിലും മൂന്നാം വര്‍ഷ ബി.എ ഇംഗ്ലീഷ് ക്ലാസില്‍ ഓപ്പണ്‍, മാനേജ്‌മെന്റ്, എസ്.സി, സ്‌പോര്‍ട്‌സ് ക്വാട്ടകളിലും രണ്ടാം വര്‍ഷ ബി.എസ്.സി മാതമാറ്റികസ് ക്ലാസില്‍ സ്‌പോര്‍ട്‌സ്, ഓപ്പണ്‍, മാനേജ്‌മെന്റ് ക്വാട്ടകളിലും മൂന്നാം വര്‍ഷ ബി.എസ്.സി മാതമാറ്റിക്‌സ് ക്ലാസില്‍ ഓപ്പണ്‍, മാനേജ്‌മെന്റ്, എസ്.സി ക്വാട്ടകളിലുമാണ് ഒഴിവുകള്‍. യോഗ്യരായവര്‍ ജൂണ്‍ നാലിന് രണ്ടു മണിക്ക് മുമ്പായി കോളേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04931 249666.

date