Skip to main content

അധ്യയന വര്‍ഷം സമയബന്ധിതമാക്കി അധ്യാപക ശില്പശാല

പെരിന്തല്‍മണ്ണ നഗരസഭയിലെ വിദ്യാഭ്യാസ പദ്ധതിയായ വിജയപഥത്തിന് ഏകോപിതവും സമയബന്ധിതവുമായ കര്‍മ്മ പദ്ധതി  തയ്യാറാക്കി അധ്യാപക ശില്പശാല. എല്‍.പി, യു.പി , ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി തലങ്ങള്‍ക്ക് പ്രത്യേകം  അക്കാദമിക്  കലണ്ടറുകള്‍ തയ്യാറാക്കി. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുത്തല്‍, ഇംഗ്ലീഷ് വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള  'ഹലൊ ഇംഗ്ലീഷ് ' പ്രത്യേക പദ്ധതി നഗരസഭയിലെ എല്ലാ സ്‌കൂളുകളിലും നടപ്പാക്കാന്‍ മൊഡ്യൂള്‍ തയ്യാറാക്കല്‍, പ്രത്യേക പരിശീലനങ്ങള്‍, വ്യക്തിത്വ വികസന ക്ലാസ്സുകള്‍, മോട്ടിവേഷന്‍ ക്ലാസ്സുകള്‍, സഹവാസ ക്യാമ്പുകള്‍ എന്നിവ  സമയബന്ധിതവും പീനത്തിന് പിന്‍ബലം നല്‍കുന്ന രീതിയിലും നടപ്പാക്കും.
യു പി ,ഹൈസ്‌കൂള്‍ തലങ്ങളിലെ പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സിവില്‍ സര്‍വ്വീസടക്കമുള്ള  ഉന്നത പഠന -  പരിശീലനത്തിനാവശ്യമായ ഇടപെടല്‍ നടത്തും.പീനത്തോടൊപ്പം ശുചിത്വം, ഗ്രീന്‍ പ്രോട്ടോക്കോള്‍, മാലിന്യ സംസ്‌കരണം എന്നിവയില്‍ ഊന്നി  പ്രത്യേക ബോധവല്‍ക്കരണ പരിശീലന ക്ലാസ്സുകളും  നഗര സഭയില്‍ നടപ്പാക്കും. എല്ലാ ക്ലാസ്സ് മുറികളും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ആധുനിക സാങ്കേതിക വിദ്യയില്‍ അധ്യാപകര്‍ക്കുള്ള പരിശീലനം സ്‌കൂളുകളില്‍ വെച്ച് തന്നെ നല്‍കും. ഇതിനായി പ്രത്യേകം ട്രെയിനിങ്ങ് വിങ്ങിനെ നഗരസഭ ഏര്‍പ്പാടാക്കും.കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ആകര്‍ഷിക്കുന്ന തരത്തില്‍ മത്സരാധിഷ്ഠിതമായി തന്നെ ഓരോ സ്‌ക്കൂളും പ്രവര്‍ത്തന കലണ്ടര്‍ നടപ്പാക്കും. മൂന്നു മാസം കൂടുമ്പോള്‍ പ്രത്യേക യോഗം ചേര്‍ന്ന് പദ്ധതികള്‍ അവലോകനം ചെയ്യും.
18 പൊതു വിദ്യാലയങ്ങളില്‍ നിന്നായി  320 ഓളം  അധ്യാപകര്‍  ശില്പ ശാലയില്‍ പങ്കെടുത്തു.  
നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം ശില്പശാല ഉദ്ഘാടനം  ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കിഴിശ്ശേരി മുസ്തഫ അധ്യക്ഷത വഹിച്ചു.കോഡിനേറ്റര്‍ കെ.എ മുസ്തഫ മാസ്റ്റര്‍ പ്രവര്‍ത്തന പദ്ധതി വിശദീകരിച്ചു. ഷഫീന ടീച്ചര്‍, എം.ശോഭ,വി .എ സുനന,  കെ ടി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.കെ.വി ഫൗസിയ സ്വാഗതവും വഹീദാ ബീഗം നന്ദിയും പറഞ്ഞു.

 

date