നിക്ഷേപ സമാഹരണ ലക്ഷ്യത്തിൽ ജില്ലയ്ക്ക് ഒന്നാം സ്ഥാനം: സമാഹരിച്ചത് 309.47 കോടി രൂപ
ആലപ്പുഴ: ദേശീയ സമ്പാദ്യപദ്ധതിയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലക്ഷ്യത്തെക്കാൾ 209 കോടി രൂപ അധികം സമാഹരിക്കാനായതായി ദേശീയ സമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയറക്ടർ ഇൻ.ചാർജ് കെ. എസ് പ്രശാന്ത് പറഞ്ഞു.കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകെ നിഷേപം 1324.45 കോടിയും മിച്ച നിക്ഷേപം 309.47 കോടിയും ആണ്. 100 കോടി ലക്ഷ്യമിട്ട സ്ഥാനത്താണ് മാർച്ചിൽ മിച്ചനിക്ഷേപമായി 309.47 കോടി രൂപ നേടാനായത്. സേവിങ്സ് ബാങ്ക് നിക്ഷേപം ഒഴിവാക്കിയാൽ പോലും സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ 244.86 കോടിയുടെ സമാഹരണം നടത്തി. ലക്ഷ്യമിട്ടതിന്റെ 244 ശതമാനം ആണ് കൈവരിച്ച നേട്ടം.
സേവിങ്സ് ബാങ്ക് നിക്ഷേപം ഉൾപ്പെടെ പത്ത് പദ്ധതികളാണു ദേശീയ സമ്പാദ്യ പദ്ധതിയിൽ ഉള്ളത്. റിക്കറിങ് ഡെപ്പോസിറ്റ്, സേവിങ്സ് ബാങ്ക്, സുകന്യ സമൃദ്ധി, മാസവരുമാന പദ്ധതി എന്നിവയ്ക്കാണ് ആകർഷണം കൂടുതൽ.റിക്കറിങ് ഡെപ്പോസിററ് വിഭാഗത്തിൽ 82.52 കോടി രൂപയുടെ മിച്ച നിക്ഷേപം ഉണ്ടാക്കാനായി. റിക്കറിങ് ഡെപ്പോസിറ്റ് ആകെ നിക്ഷേപം 385.59 കോടി രൂപയാണ്. സേവിങ്സ് ബാങ്കിലെ 64.61 കോടി രൂപയാണ് മിച്ചനിക്ഷേപം. അതിൽ 657.98 കോടി രൂപയാണ് സേവിങ്സ് ബാങ്കിലെ ആകെ വരവ്. മാസ വരുമാന പദ്ധതി പ്രകാരം 25.46 കോടി രൂപയാണ് മിച്ച നിക്ഷേപം.മാസ വരുമാന പദ്ധതിയിൽ ആകെ 84.64 കോടി രൂപ പിരിച്ചു. സുകന്യാ സമൃദ്ധി 29.11 മിച്ചനിക്ഷേപവും 29.15 കോടി രൂപ ആകെ നിക്ഷേപമായും ലഭിച്ചു. കിസാൻ വികാസ് പത്രയിൽ 18.76 കോടി രൂപയും ടൈം ഡെപ്പോസിറ്റുകളിൽ 34.41 കോടി രൂപയും നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് പ്രകാരം 10.06 കോടി രൂപയും പബ്ലിക് പ്രോവിഡന്റ് വഴി 3.39 കോടി രൂപയും സീനിയർ സിറ്റിസൺ പ്രകാരം 41.51 കോടി രൂപയും മിച്ചനിക്ഷേപമായി ലഭിച്ചു.
(പി.എൻ.എ 1173/ 2018)
സ്വർണ്ണ വ്യാപരികൾക്ക് സുരക്ഷ ഒരുക്കാൻ
കേരള പൊലീസ്
ആലപ്പുഴ: ജില്ലയിലെ സ്വർണ്ണ വ്യാപരികൾക്ക് സുരക്ഷ ഒരുക്കുന്നതിന് മാർഗ്ഗനിർദ്ദേശവുമായി കേരള പൊലീസ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജൂൺ അഞ്ചിന് ഉച്ചയ്ക്ക് 2.30ന് ജുവൽ ഹാളിൽ ബോധവൽക്കരണ സെമിനാർ നടത്തും. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ ജില്ലയിലെ എല്ലാ സ്വർണ്ണ വ്യാപാരികളും പങ്കെടുക്കണമെന്ന് എ.കെ.ജി.എസ്.എം.എ ഭാരവാഹികൾ അറിയിച്ചു.
(പി.എൻ.എ 1174/ 2018)
- Log in to post comments