ഓണത്തിന് ഒരു മുറം പച്ചക്കറി: ജില്ലയിൽ മൂന്ന് ലക്ഷം വിത്ത് പാക്കറ്റുകൾ നൽകും
ക്ഷീരകർഷക പരിശീലനം ജൂൺ നാലിന്
ആലപ്പുഴ: ഓച്ചിറ ക്ഷീരോൽപ്പന്ന പരിശീലന വികസന കേന്ദ്രത്തിൽ ക്ഷീരകർഷക പരിശീലനം നൽകുന്നു. ജൂൺ നാലു മുതൽ 11 വരെയാണ് പരിശീലനം. രജിസ്ട്രേഷൻ ഫീസ് 15 രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. പങ്കെടുക്കുന്നവർക്ക് യാത്രാബത്ത, ദിനബത്ത എന്നിവ നൽകും. ഫോണിലൂടെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർ ജൂൺ നാലിന് രാവിലെ 10ന് പരിശീലന കേന്ദ്രത്തിൽ എത്തണം. പ്രവേശനസമയത്ത് തിരിച്ചറിയൽ രേഖയുടെ പകർപ്പുകൂടി ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0476 2698550.
(പി.എൻ.എ 1175/ 2018)
ആലപ്പുഴ: ഓണത്തിന് വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പിൽ തന്നെ ലഭ്യമാക്കുന്നതിന് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഇത്തവണയും നടപ്പാക്കും.സംസ്ഥാനത്ത് 45 ലക്ഷം പച്ചക്കറി കിറ്റുകളും 90 ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്യും. ഇതിന്റെ ഭാഗമായി ജില്ലയിൽ 78 കൃഷി ഭവനുകൾ മുഖേന മൂന്നു ലക്ഷം വിത്തു പായ്ക്കറ്റുകൾ കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യും.
സർക്കാർ ഇതര സംഘടനകൾക്ക് 40000 വിത്തു പായ്ക്കറ്റുകൾ കൃഷി ഭവൻ മുഖേന സൗജന്യമായി നൽകും. പച്ചക്കറി വിത്തുകൾ ആവശ്യമായ കർഷകരും, സന്നദ്ധ സംഘടനകളും കൃഷിഭവനുമായി ബന്ധപ്പെടണം.ഓണത്തിന് ലക്ഷ്യമാക്കി പച്ചക്കറി കിറ്റ് കൂടാതെ പച്ചക്കറി വികസന പദ്ധതി വഴി സ്ഥാപിതമായ പച്ചക്കറി നഴ്സറികൾ മുഖേന ഉൽപാദിപ്പിക്കുന്ന 7,40000 തൈകൾ കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.
വീട്ടുവളപ്പുകളിൽ/ടെറസുകളിൽ കൃഷി ചെയ്യുന്നതിന് പച്ചക്കറി തൈകൾ അടങ്ങുന്ന25 എണ്ണം വീതമുള്ള 3400 യൂണിറ്റ് ഗ്രോബാഗുകൾ കർഷകർക്ക് 500 രൂപ കൃഷി ഭവനിൽ അടയ്ക്കുന്ന മുറയ്ക്ക് സൗജന്യമായി നൽകും. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി 865 സ്കൂളുകളിലെ 2,10,000 സ്കൂൾ കുട്ടികൾക്ക് ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിത്തു പായ്ക്കറ്റുകൾ വിതരണം ചെയ്യും. സ്കൂൾ കുട്ടികളുടെ വിത്ത് പായ്ക്കറ്റിന്റെ വിത്ത് വിതരണം ജില്ലാതല ഉദ്ഘാടനം ജൂൺ അഞ്ചിന് രാവിലെ 10ന് കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ നിർവഹിക്കും. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയിൽ 2560 ഹെക്ടർ സ്ഥലത്ത് കൃഷി സാധ്യമാവുകയും 30720 ടൺ ഉൽപാദനം പ്രതീക്ഷിക്കുന്നുവെന്ന് പ്രൻസിപ്പൽ കൃഷി ഓഫീസർ ബി.ബീന നടേശൻ അറിയിച്ചു.
(പി.എൻ.എ 1176/ 2018)
സൗജന്യ എൻട്രൻസ് ഓപ്ഷൻ ഫെസിലിറ്റേഷൻ സെന്റർ
ആലപ്പുഴ: ആലപ്പുഴ ജില്ലാപഞ്ചായത്തും പുന്നപ്ര സഹകരണ എഞ്ചിനീയറിങ് കോളജിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ എൻട്രൻസ് ഓപ്ഷൻ ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം ജൂൺ നാലിന് ഉച്ചയ്ക്ക് മൂന്നിന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ നിർവഹിക്കും. 2018 ലെ എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യതാ പരീക്ഷയുടെ മാർക്ക് ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
(പി.എൻ.എ 1177/ 2018)
- Log in to post comments