സാമൂഹിക വനവത്കരണ വിഭാഗം സൗജന്യ കൂടത്തൈകൾ നൽകുന്നു
ആലപ്പുഴ: ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷവൽക്കരണം നടത്തുന്നതിലേക്കായി സാമുഹിക വനവൽക്കരണ വിഭാഗം വിവിധയിനം വൃക്ഷത്തൈകൾ,തേക്ക് സ്റ്റമ്പുകൾ എന്നിവ തയ്യാറാക്കി. സർക്കാർ- അർധ സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, മാധ്യമങ്ങൾ, സംഘടനകൾ, യുവജന സംഘടനകൾ, മത സംഘടനകൾ മുതലയാവയക്ക് സൗജന്യമായി കൂടത്തൈകൾ വിതരണം ചെയ്യും. അപേക്ഷ ജൂൺ അഞ്ചികം വനം വകുപ്പ് ഓഫീസിൽ നേരിട്ടോ ഇ.മെയിലായോ നൽകണം. വ്യക്തികൾക്ക് ചെറിയ കൂടത്തൈ 17 രൂപ നിരക്കിലും തേക്ക് സ്റ്റമ്പ് ഏഴു രൂപ നിക്കിലും നൽകും. വിവിധയിനം വലിയ കൂടത്തൈകൾക്ക് 45 രൂപയാണ് നിരക്ക്. അപേക്ഷകൾ വനം വകുപ്പ് ഓഫീസിൽ നേരിട്ടോ acfsf.alpy@gmail.com, acf.sf.alpy.for@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോഅയയ്ക്കാം. വിശദ വിവരത്തിന് ഫോൺ: 0477-2246034, 8281004595.
(പി.എൻ.എ 1179/ 2018)
റേഷൻ കടകൾക്ക് മൂന്നിന് അവധി
ജൂൺ മൂന്നിന് ഞായറാഴച റേഷൻ കടകൾക്ക് അവധി ദിവസവും ജൂൺ ആറിന് പ്രവൃത്തി ദിവസവും ആയിരിക്കും.
(പി.എൻ.എ 1180/ 2018)
- Log in to post comments