Post Category
വികലാംഗ ക്ഷേമ കോര്‍പറേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കും
സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ 2018 ലെ എസ്.എസ്.എല്‍.സി, പ്ലസ് ടു (കേരള, സി.ബി.എസ്.ഇ, ഐ.സി.എസ്.സി) പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് വാങ്ങി പാസായ കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് 5,000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കും (മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഗ്രേഡ് നിബന്ധനയില്ല, പാസായിരിക്കണം). 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉള്ളവരും, വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാത്തവരുമായ ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ ജൂലൈ 15 ന് വൈകിട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫാറം www.hpwc.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍ : 0471 2347768, 7152,7153,7156.
പി.എന്‍.എക്‌സ്.2184/18
date
- Log in to post comments