Post Category
പ്ലസ്‌വണ്‍ ഏകജാലകം: ട്രയല്‍ അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു
ഏകജാലക രീതിയിലുള്ള പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. സ്‌കൂളുകളില്‍ നിന്നും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ അപേക്ഷകളും അവയുടെ സാധുതയുള്ള ഓപ്ഷനുകളുമാണ് പരിഗണിച്ചത്. www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷാ നമ്പരും ജനനത്തീയതിയും ജില്ലയും നല്‍കി ട്രയല്‍ ഫലം പരിശോധിക്കാം. അപേക്ഷകര്‍ക്കുള്ള നിര്‍ദേശങ്ങളും ഇതേ വെബ്‌സൈറ്റില്‍ ലഭിക്കും. ട്രയല്‍ ഫലം ജൂണ്‍ ആറ് വരെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധിക്കാം.
പി.എന്‍.എക്‌സ്.2206/18
date
- Log in to post comments