Skip to main content

ജില്ലാ വെബ് സൈറ്റ് ദ്വിഭാഷയില്‍: ഉദ്ഘാടനം ഇന്ന്

 

ജില്ലയ്ക്ക് ദ്വിഭാഷയില്‍ പുതിയ വെബ് സൈറ്റ് തയ്യാറാക്കി. നേരത്തെ ഇംഗ്ലീഷിലായിരുന്നു വെബ് സൈറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്. ഭരണഭാഷ മലയാളമാക്കിയതിന്റെ ഭാഗമായാണ് വെബ് സൈറ്റില്‍ മലയാളഭാഷയിലും വിവരങ്ങള്‍ നല്‍കിയിട്ടുളളത്. ജില്ലാ ഭരണ സംവിധാനം, വകുപ്പുതല ഓഫീസുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, അക്ഷയകേന്ദ്രങ്ങള്‍, ബാങ്കുകള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ വിലാസം, ഫോണ്‍ നമ്പര്‍. സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ എന്നിവ  ഉള്‍പ്പെടുത്തിയിട്ടുളള വെബ്‌സൈറ്റ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ കോട്ടയമാണ് തയ്യാറാക്കിയിട്ടുളളത്. ഇന്ന് (ജൂണ്‍ 5) രാവിലെ 12.30ന്   കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍  ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി  പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യും. 

date