Skip to main content

ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഇ് (ജൂ1) ആയിരമേക്കര്‍ ഗവ. ജനത യു.പി സ്‌കൂളില്‍

    പുതിയ അധ്യയന വര്‍ഷത്തില്‍ നവാഗതരായ കുഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് സ്വാഗതം ചെയ്യാന്‍  വിദ്യാലയങ്ങള്‍ ഒരുങ്ങി. ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഇ് (ജൂ1) രാവിലെ 10ന് അടിമാലി ആയിരംഏക്കര്‍ ഗവ. ജനത യു.പി സ്‌കൂളില്‍ മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാകും. ജോയ്‌സ് ജോര്‍ജ്ജ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് നവാഗതരെ സ്വീകരിക്കും. ഉച്ചഭക്ഷണ പദ്ധതിയില്‍ മികച്ച സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാര വിതരണം ഇ.എസ്.ബിജിമോള്‍ എം.എല്‍.എയും ജൈവവൈവിധ്യ ഉദ്യാനം ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുലും  നിര്‍വഹിക്കും. ഗണിതലാബിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കുഞ്ഞുമോള്‍ ചാക്കോ നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതി വിശദീകരണം എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ജോര്‍ജ് ഇഗ്നേഷ്യസ് നടത്തും.
'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. മുരുകേശന്‍, വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. ബിജി, സ്മിത മുനിസ്വാമി, ജില്ലാ പഞ്ചായത്തംഗങ്ങളായ ഇന്‍ഫന്റ് തോമസ്,  നോബിള്‍ ജോസഫ്, എസ്.വിജയകുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.അബൂബക്കര്‍, ഗ്രാമ, 'ോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date