Skip to main content
ലോക പുകയിലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും സെമിനാറും  കുമളി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ഇ.എസ്. ബിജിമോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുു.

പുകയില വിരുദ്ധ ദിനാചരണം നടത്തി

    ലോക പുകയിലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും സെമിനാറും  കുമളി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ഇ.എസ്. ബിജിമോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുകയിലവിരുദ്ധ ക്ലിനിക്കുകള്‍ തിരഞ്ഞെടുക്കപ്പെ' ആശുപത്രികളില്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിച്ചതായി എം.എല്‍.എ അറിയിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സ കുഞ്ഞുമോള്‍ ചാക്കോ അധ്യക്ഷത വഹിച്ചു. കുമളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദാനിയേല്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സ സുമയ്യ സഹീര്‍, കുമളി ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റ് ആന്‍സി ജയിംസ്, ജില്ലാ മാസ്മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി കുമളി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.വെങ്കിടലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.
    ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോബിന്‍ ജോസഫ് പുകയിലവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍് സിവില്‍ എക്‌സൈസ് ഓഫീസര്‍ ജയന്‍ പി ജോ പുകയില ഉപയോഗവും ദൂഷ്യഫലങ്ങളും സംബന്ധിച്ച് സെമിനാര്‍ നയിച്ചു. പുകയിലയും ആരോഗ്യപ്രശ്‌നങ്ങളും സംബന്ധിച്ച് ജൂനിയര്‍ അഡ്മിനിസിട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോബിന്‍ ജോസഫ് ക്ലാസെടുത്തു. പ്രോഗ്രാമില്‍ ആരോഗ്യപ്രവര്‍ത്തകര്‍, അംഗന്‍വാടി, ആശാ, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date