നഗരാസൂത്രണ കാര്യാലയത്തില്‍ അദാലത്ത്
കാക്കനാട്: നഗര-ഗ്രാമാസൂത്രണ വകുപ്പിന്റെ എറണാകുളം മേഖല നഗരാസൂത്രണ കാര്യാലയത്തില്‍ ചീഫ് ടൗണ്‍ പ്ലാനറുടെ നേതൃത്വത്തില്‍ ഡിസംബര്‍ 13 ന് രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ ഫയല്‍ അദാലത്ത് നടക്കും.
ഓഗസ്റ്റ് 30 നു മുന്‍പ് മേഖല കാര്യാലയത്തില്‍ സമര്‍പ്പിച്ച തീര്‍പ്പാക്കാത്ത അപേക്ഷകളില്‍ പരാതി സമര്‍പ്പിച്ച് പരിഹാരം തേടാം. പരാതികള്‍ ഡിസംബര്‍ ആറ് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാലിലോ ഇമെയിലിലോ സമര്‍പ്പിക്കാം. ബന്ധപ്പെട്ട വിഷയം വ്യക്തമായി രേഖപ്പെടുത്തിയ അപേക്ഷയില്‍ ഫയല്‍ നമ്പര്‍, മറ്റു രേഖകള്‍, അപേക്ഷകന്റെ മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം തുടങ്ങിയവ ഉള്‍പ്പെടുത്തണം. അപേക്ഷയ്ക്ക് മുകളില്‍ ഫയല്‍ അദാലത്ത് ഡിസംബര്‍-2017 എന്ന് രേഖപ്പെടുത്തണം.
അപേക്ഷ അയയ്ക്കേണ്ട വിലാസം-സീനിയര്‍ ടൗണ്‍ പ്ലാനര്‍, മേഖല നഗരാസൂത്രണ കാര്യാലയം, സിവില്‍ സ്റ്റേഷന്, എറണാകുളം-682030. ഇമെയില്‍: stpekm@gmail.com കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2427223 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- Log in to post comments