പരിസ്ഥിതിക്ക് ഹരിതകവചം തീര്‍ക്കുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് വലിയ പങ്ക്: കെ.കെ രാഗേഷ് എം.പി
മരങ്ങള്‍ നട്ടുപിടിപ്പിച്ചും ശുചിത്വശീലങ്ങള്‍ വളര്‍ത്തിയും പരിസ്ഥിതിക്ക് ഹരിതകവചം തീര്‍ക്കാന്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് കെ.കെ രാഗേഷ് എം.പി. മുണ്ടേരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹരിതോല്‍സവം 2018ന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ മണ്ണിലേക്കിറങ്ങാന്‍ തയ്യാറാവണം. മണ്ണുമായുള്ള ബന്ധം തിരിച്ചുപിടിക്കാനായാല്‍ മാത്രമേ മനുഷ്യപ്പറ്റുള്ളവരായി വളരാനാവൂ. ഹരിതയജ്ഞത്തില്‍ പങ്കാളികളാവുന്നതോടൊപ്പം രക്ഷിതാക്കളെയും അയല്‍ക്കാരെയും അതിന് പ്രേരിപ്പിക്കാനും വിദ്യാര്‍ഥികള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ചികില്‍സാ സംവിധാനങ്ങള്‍ മികച്ചതാണെങ്കിലും പലതരം പനികള്‍ ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിന്റെ കാരണം പ്രകൃതി മലിനീകരണ്. സമൂഹമൊന്നായി മുന്നോട്ടുവന്നാല്‍ മാത്രമേ പ്രകൃതിയെ നാശത്തില്‍ നിന്ന് രക്ഷിക്കാനാവൂ. പരിസ്ഥിതി സംരക്ഷണ സന്ദേശം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ സമൂഹത്തില്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാറിന്റെ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകമായതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ പങ്കജാക്ഷന്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച ജൈവവൈവിധ്യ ഉദ്യാനങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകള്‍ക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ കെ.പി ജയബാലന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. കാനാട് എല്‍.പി സ്‌കൂള്‍, കരിയോട് എല്‍.പി സ്‌കൂള്‍, ഇരിണാവ് പി.കെ.വി സ്മാരക യു.പി സ്‌കൂള്‍ എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയത്.
ഹരിതോല്‍സവം പുസ്തക വിതരണം ജില്ലാ പഞ്ചായത്ത് അംഗം കെ മഹിജ, വൃക്ഷത്തൈ വിതരണം ഡി.എഫ്.ഒ സുനില്‍ പാമിഡി, പച്ചക്കറി വിത്ത് വിതരണം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മറിയം ജേക്കബ്, വിദ്യാര്‍ഥികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ കത്ത് കൈമാറല്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ പത്മനാഭന്‍, ഹരിതോല്‍സവ സന്ദേശം നല്‍കല്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, പരിസ്ഥിതി പ്രഭാഷണം വി.സി വിജയന്‍ എന്നിവര്‍ നിര്‍വഹിച്ചു. ജനപ്രതിനിധികള്‍, വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡി.ഡി.ഇ സി.ഐ വല്‍സല സ്വാഗതവും പ്രഥമാധ്യാപകന്‍ പി പ്രദീപ് നന്ദിയും പറഞ്ഞു.
- Log in to post comments