Skip to main content

പരിസ്ഥിതി ദിനാചരണം ജില്ലാതല ഉദ്ഘാടനം

വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ മുനിസിപ്പല്‍ സ്‌കൂളില്‍ വൃക്ഷത്തൈകള്‍ നട്ട് പി.കെ. ശ്രീമതി ടീച്ചര്‍ എം.പി നിര്‍വഹിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് തണല്‍ വൃക്ഷങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും തൈകള്‍ വിതരണം ചെയ്തു. സ്‌കൂളിലെ സയന്‍സ് ക്ലബിന്റെ ഉദ്ഘാടനവും എം.പി നിര്‍വഹിച്ചു. 
കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് വിശിഷ്ടാതിഥിയായി. മുനിസിപ്പല്‍ കൗണ്‍സിലര്‍ ലിഷ ദീപക്, കണ്ണൂര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍ സി.സി.എഫ് ശ്രാവണ്‍ കുമാര്‍ വര്‍മ്മ, ഡി.എഫ്.ഒ സുനില്‍ പാമിഡി, ഫ്‌ളയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ സി.വി. രാജന്‍, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.പി. ഇംതിയാസ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി. വിശാലാക്ഷന്‍ മാസ്റ്റര്‍, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പ്രകാശ് ബാബു എന്നിവര്‍ സംസാരിച്ചു.

date