ഓരി കായലോരത്ത് കണ്ടല്‍ച്ചെടി വച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെയും 'ജീവനം' നീലേശ്വരത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഓരി കായലോരത്ത് കണ്ടല്‍ച്ചെടി വച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ യുടെ നേതൃത്വത്തില്‍ കായലോരത്ത് കണ്ടല്‍ച്ചെടികള്‍ നട്ടാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്.
പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് നൂറിലധികം കണ്ടല്‍ച്ചെടികള്‍ കായലോരത്ത് വച്ചുപിടിപ്പിച്ചു. വരും വര്‍ഷങ്ങളില്‍ പദ്ധതി വിപുലീകരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
'ജീവനം' പദ്ധതിയുടെ സ്ഥാപകനും പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞനുമായ പി.വി. ദിവാകരന്‍ മുഖ്യാതിഥിയായിരുന്നു. കാഞ്ഞങ്ങാട് ആര്‍ഡിഒ: സി. ബിജു, പടന്ന ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ.പി ഷാഹിദ. ഒന്നാം വാര്‍ഡ് മെമ്പര്‍ കെ.വി.രമേശന്‍, പടന്ന ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ടി. കെ പവിത്രന്‍, കൃഷി ഓഫീസര്‍ ടി.അംബുജാക്ഷന്‍, വില്ലേജ് ഓഫീസര്‍ അനില്‍ വര്‍ഗീസ്, വള്ളത്തോള്‍ വായനശാല സെക്രട്ടറി സി.വി. രാജന്‍, എ.കെ.ജി. ക്ലബ് സെക്രട്ടറി സുരാജ് വൈക്കത്ത്, കെ.പി. കണ്ണന്‍, പടന്ന എം.ആര്‍.വി.എച്ച്.എസ്.എസ് എന്‍.എസ്.സ് യൂണിറ്റ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments