പരിസ്ഥിതിദിനാഘോഷം നടത്തി
വനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ജില്ലയില്‍ ജില്ലാതലപരിസ്ഥിതി ദിനാഘോഷം ജില്ലാഭരണകൂടം, കാസര്‍കോട് ഗവ. കോളേജ് എന്‍എസ്എസ് യൂണിറ്റ്, ഭൂമിത്രസേന എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചു. കാസര്‍കോട് ഗവ. കോളേജില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡി.വി അബ്ദുള്‍ജലീല്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. പി.വി രമ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എസ്.സുജാത, ഭൂമിത്രസേന കോര്‍ഡിനേറ്റര്‍ മുഹമ്മദലി, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം ജോഷില്‍ എന്നിവര്‍ ആശംസ നേര്‍ന്നു. അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി ബിജു സ്വാഗതവും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ടി വിനയന്‍ നന്ദിയും പറഞ്ഞു.
- Log in to post comments