പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപിച്ചു
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തില്‍ വൃക്ഷത്തൈ നടീലും ഗ്രീന്‍പ്രോട്ടോകോള്‍ പ്രഖ്യാപനവും നടത്തി. ഇതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിലും ഘടക സ്ഥാപനങ്ങളിലും പൂര്‍ണമായും പ്ലാസ്റ്റിക് ഒഴിവാക്കി സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കും. കോമ്പൗണ്ടില്‍ ഉണ്ടാകുന്ന മുഴുവന്‍ അജൈവ മാലിന്യങ്ങളും സ്ഥാപിച്ചിട്ടുള്ള ബയോഗ്യാസ് പ്ലാന്റില്‍ സംസ്‌കരിക്കും. കോമ്പൗണ്ടില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ കീഴില്‍ ഔഷധസസ്യത്തോട്ടവും, ഉദ്യാനവും സ്ഥാപിക്കും. ഗ്രീന്‍പ്രോട്ടോകോള്‍ പ്രഖ്യാപനവും, വൃക്ഷത്തൈനടീലും ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് സുമ ഹരി ഉദ്ഘാടനം ചെയ്തു. ഘടക സ്ഥാപനങ്ങള്‍ക്ക് ഉപയോഗത്തിനുള്ള സ്റ്റീല്‍ പാത്രങ്ങളുടെ വിതരണവും സുമ ഹരി നിര്‍വഹിച്ചു.
യോഗത്തില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.വി. കുരിയാക്കോസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സ ജയലക്ഷ്മി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ബിജു വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ. ഗണേഷ്, ജോയിന്റ് ബിഡിഒ കെ.ഇ. ഉണ്ണി, ക്ഷീരവികസന ഓഫീസര്‍ എസ്.കെ. ഗിരിജ, സിഡിപിഒ മിനി ദാമോധരന്‍, ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ ഇ. വിശ്വനാഥന്‍, എം. ഹരിദാസ്, ശശിധരന്‍ പി.ബി. എന്നിവര്‍ പ്രസംഗിച്ചു.
- Log in to post comments