Skip to main content

കൃഷിവകുപ്പിൽ ഫീൽഡ് അസിസ്റ്റൻറ്

ആലപ്പുഴ: സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം പാണാവള്ളി, കുത്തിയതോട് എന്നീ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിലായി നിലവിലുള്ള ഫീൽഡ് അസിസ്റ്റൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കൃഷിശാസ്ത്രത്തിൽ വി.എച്ച്.എസ.്‌സി പാസായവരും കമ്പ്യൂട്ടറിൽ പ്രാവീണ്യവും യാത്ര ചെയ്യുവാനുള്ള ടൂ വീലർ ലൈസൻസ്,  പഴം, പച്ചക്കറി, പൂ കൃഷി പദ്ധതികൾ നടപ്പാക്കിയതിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം എന്നിവ ഉള്ളവരും ആയിരിക്കണം.  ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന (വിദ്യാഭ്യാസയോഗ്യത,ടൂ വീലർ ലൈസൻസ്, പച്ചക്കറി മേഖലയിലെ പ്രവർത്തിപരിചയം ) എന്നിവയുടെ സാക്ഷ്യപത്രത്തിന്റെ അസലും ബയോഡാറ്റയും സഹിതം ജൂൺ 14ന് രാവിലെ 10 30 ന് സിവിൽ സ്റ്റേഷനിലുള്ള പ്രിൻസിപ്പൽ കൃഷി ഓഫീസിൽ  വാക്ക് ഇൻ ഇൻറർവ്യൂവിന് ഹാജരാകണം. അഭിമുഖത്തിന് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.  തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 1 9, 0 0 0 രൂപ വേതനം ലഭിക്കും. നിയമന കാലാവധി ഒരു വർഷം. 

                                             (പി.എൻ.എ 1206/2018)       

  

date