Post Category
ഫാം വ്യക്ഷതൈ വിതരണം ആരംഭിച്ചു
സംസ്ഥാനസര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതി പ്രകാരം ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ വ്യക്ഷതൈകള്‍ വിതരണം ആരംഭിച്ചു. പ്രാദേശികമായി വ്യക്ഷതൈകള്‍ തയ്യാറാക്കണമെന്ന വനംവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം സാമൂഹ്യ വനവല്‍കരണ വിഭാഗം ചാലക്കുടി റെയ്ഞ്ചിനു കീഴില്‍ കോണത്തക്കുന്ന് നഴ്‌സറിയിലാണ് വ്യക്ഷതൈകള്‍ തയ്യാറാക്കിയിരിക്കുന്നത്. മഹാഗണി, നീര്‍മരുത്,സീതപ്പഴം, കണിക്കൊന്ന, പേര,ആര്യവേപ്പ്, ആത്ത, നെല്ലി, ഉങ്ങ്, കൊടംപുളി, എന്നീ ഇനങ്ങളില്‍പ്പെട്ട വ്യക്ഷതൈകളാണ് ഉല്പാദിപ്പിച്ചിട്ടുള്ളത്. ക്ലബുകള്‍ അടക്കമുള്ള സാംസ്‌ക്കാരിക സ്ഥാപനങ്ങളിലും സ്‌കൂളുകളിലും വിതരണം ചെയ്യാനായി സൗജന്യമായാണ് തൈകള്‍ നല്‍കുന്നത്.
date
- Log in to post comments