എറണാകുളം അറിയിപ്പുകള്
യുദ്ധസേനാനികളുടെ ആശ്രിതര്‍
വിവരം നല്‍കണം
കൊച്ചി: ജില്ലയിലെ രണ്ടാം ലോക മഹായുദ്ധ സേനാനികളുടെയോ അവരുടെ വിധവകളുടെയോ ആശ്രിതരായി കഴിഞ്ഞിരുന്ന അവിവാഹിതരോ വിവാഹബന്ധം വേര്‍പെടുത്തിയവരോ വിധവകളോ ആയ പെണ്മക്കള്ക്ക് സാമ്പത്തികസഹായം അനുവദിക്കുന്നതിന് പരിഗണിക്കുന്നു. ഇതിനായി വിവരം ജൂണ്‍ പത്തിനകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രേഖാമൂലം അറിയിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0484 2422239.
അങ്കണവാടികളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു
കൊച്ചി: ഐ.സി.ഡി.എസ് കൊച്ചി അര്‍ബന്‍-2 പദ്ധതിയിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ ജൂണ്‍ നാലിന് പ്രവേശനോത്സവവും ഡിവിഷന്‍തല പരിപാടികളും സംഘടിപ്പിച്ചു. അങ്കണവാടികളിലെ പ്രീസ്കൂള്‍ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കുക, സമൂഹത്തില്‍ അങ്കണവാടികളിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഡിവിഷന്‍തല പരിപാടികളുടെ ഉദ്ഘാടനം ബന്ധപ്പെട്ട കൗണ്‍സിലര്‍മാര്‍ നിര്‍വഹിച്ചു. അമ്മമാരുടെയും കുട്ടികളുടെയും സജീവ സാന്നിധ്യം പ്രവേശനോത്സവം വന്‍ ആഘോഷമാക്കി മാറ്റി. പരിപാടിയില്‍ ന്യൂട്രിമിക്സ് ഉപയോഗിച്ച് ഉണ്ടാക്കിയ ഭക്ഷണ സാധനങ്ങളുടെ പ്രദര്‍ശനവും വിതരണവും നടത്തി.
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: കൊച്ചി (അര്‍ബന്‍) 2 ഐ.സി.ഡി.എസ് പ്രോജക്ടിനു കീഴിലെ 76-ാം നമ്പര്‍ അങ്കണവാടിയോട് ചേര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കായി പ്രവര്‍ത്തിച്ചു വരുന്ന ക്രഷിലേക്ക് കൊച്ചി കോര്പറേഷന് പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും കുട്ടികളെ രാവിലെ എത്തിക്കുന്നതിനും വൈകിട്ട് തിരികെ വീട്ടിലെത്തിക്കുന്നതിനുമായി വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അനുയോജ്യമായ അടച്ചുറപ്പുളള ഏഴ് വര്‍ഷത്തിലധികം പഴക്കമില്ലാത്ത വാഹനം ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കണം. അഞ്ച് വര്‍ഷത്തിലധികം പ്രവൃത്തി പരിചയമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നിശ്ചിത മാതൃകയിലുളള മുദ്രവച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ജൂണ്‍ 25 ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2663169.
ഐ.എച്ച്.ആര്.ഡി കോളേജുകളില്‍ എം.ടെക് സ്പോണ്‍സേഡ് സീറ്റ്
പ്രവേശനത്തിനുളള അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് എറണാകുളം ഫോണ്‍ 2575370, www.mec.ac.in കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂര്‍ 0479-2451424, www.ceconline.edu കരുനാഗപ്പളളി 0476-2665935, www.ceknpy.ac.in ചേര്‍ത്തല 0478-2553416, www.cectl.ac.in അടൂര്‍ 04734-231995 www.ceadoor.ihrd.ac.in , കല്ലൂപ്പാറ 0469-2677890 , www.cek.ac.in പൂഞ്ഞാര്‍ 04822-271737, ംംം.രലു.മര.ശി എന്നീ ഏഴ് എഞ്ചിനീയറിംഗ് കോളേജുകളില്‍ എം.ടെക് കോഴ്സുകളിലെ സ്പോണ്‍സേഡ് സീറ്റിലെ പ്രവേശനത്തിനുളള അപേക്ഷ ക്ഷണിച്ചു. അതത് കോളേജിന്റെ വെബ്സൈറ്റില്‍ നിന്ന് അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും മറ്റ് അനുബന്ധ രേഖകളും 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും (എസ്.സി/എസ്.റ്റി 250 രൂപ) സഹിതം ജൂണ്‍ 12-ന് വൈകിട്ട് അഞ്ചിനു മുമ്പായി അതത് കോളേജുകളില്‍ എത്തിക്കണം. പ്രവേശന യോഗ്യതയും മറ്റ് വിശദ വിവരങ്ങളും ഐ.എച്ച്.ആര്.ഡി യുടെ വെബ്സൈറ്റിലുളള www.ihrd.ac.in പ്രോസ്പെക്ടസില്‍ ലഭ്യമാണ്.
ഐ.എച്ച്.ആര്.ഡി സെമസ്റ്റര്‍ പരീക്ഷാ ടൈംടേബിള്‍
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡി യുടെ കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്സുകളുടെ ജൂണ്‍ മാസത്തില്‍ നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ് www.ihrd.ac.in.
ലോകബാലവേല വിരുദ്ധദിനം
ഏകദിനശില്പശാല
കൊച്ചി: ലോകബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലയെ ബാലവേല വിമുക്ത ജില്ലയായി മാറ്റുന്നതിനുളള കാമ്പയിന്റെ ഭാഗമായി ജുവനൈല്‍ ജസ്റ്റിസ് ആക്ട്, ചൈല്‍ഡ് ആന്റ് അസോളന്റ് ആക്ട് എന്നിവയില്‍ ഏകദിന ശില്പശാല ജൂണ്‍ എട്ടിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കും.
- Log in to post comments