Skip to main content

മാനേജ്മെന്‍റ് ട്രെയിനി

 

ജില്ലയിലെ പട്ടികവര്‍ഗയുവതീയുവാക്കള്‍ക്ക് ക്ലര്‍ക്ക് ജോലിയില്‍ പരിശീലനം നല്‍കുന്നതിന് മാനേജ്മെന്‍റ് ട്രെയിനികളായി തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്തുപരീക്ഷ ഈ മാസം 17ന് രാവിലെ പത്ത് മുതല്‍ വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നടക്കും. അപേക്ഷ നല്‍കിയിരുന്ന പട്ടിക വര്‍ഗക്കാര്‍ ജാതി, വരുമാനം വിദ്യാഭ്യാസയോഗ്യത ഇവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, അസല്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ടിക്കറ്റ് എന്നിവ സഹിതം രാവിലെ 9.30ന് വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ എത്തണം. 
(പിഎന്‍പി 1446/18)

date