ഭിന്നലിംഗക്കാരെ മുഖ്യധാരയിലെത്തിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ജില്ലയിലെ ഭിന്നലിംഗക്കാരെ മുഖ്യധാരയിലെത്തിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി പറഞ്ഞു. സംസ്ഥാന സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ഹയര്‍സെക്കന്‍ഡറി തുല്യതാകോഴ്സിന്റെ നമുക്ക് ഒരുമിക്കാം സംഗമവും കലാപരിപാടികളും കുളനട പഞ്ചായത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്. സംസ്ഥാനത്ത് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഭിന്നലിംഗക്കാര്‍ക്കായി ഈ വര്‍ഷം ഹയര്‍സെക്കന്‍ഡറി തുല്യതാകോഴ്സ് ആരംഭിച്ചത്. ജില്ലയില്‍ 15 പേരാണ് കോഴ്സിന് ചേര്‍ന്നിട്ടുള്ളത്. കുളനട പഞ്ചായത്ത് പ്രസിഡന്റ് അശോകന് കുളനട അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം വിനീത അനില്‍ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അദ്ധ്യക്ഷ രേഖ അനില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം രാധാമണി, സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.വി.വി മാത്യു, ഹയര്‍സെക്കന്‍ഡറി കോഴ്സ് കണ്‍വീനര്‍ അഫ്സല് ആനപ്പാറ കോര്‍ഡിനേറ്റര്‍മാരായ ജെ.നിസ , അജിന്, കെ.ബിന്ദു അധ്യാപകന് ജേക്കബ് ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.
(പിഎന്‍പി 1448/18)
- Log in to post comments