സൗഹൃദസദസ്സായി മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്ന്
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഒരുക്കിയ ഇഫ്താർ വിരുന്ന് രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ സൗഹൃദസംഗമ വേദിയായി. നിയമസഭാ മെമ്പേഴ്സ് ലോഞ്ചിലാണ് വിരുന്ന് ഒരുക്കിയത്.
ഗവർണർ പി സദാശിവം, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ബാലൻ, എം.എം മണി, ജി. സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ, ഡോ. കെ.ടി ജലീൽ, കെ.കെ ശൈലജ, എ.സി മൊയ്തീൻ, സി. രവീന്ദ്രനാഥ്, ഡോ. ടി.എം. തോമസ് ഐസക്, ടി.പി രാമകൃഷ്ണൻ, വി.എസ് സുനിൽകുമാർ, പി തിലോത്തമൻ, കെ. രാജു, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, കക്ഷിനേതാക്കൾ, എം.എൽ.എമാർ തുടങ്ങിയവർ സംബന്ധിച്ചു.
ചീഫ് സെക്രട്ടറി പോൾ ആൻറണി, ഡി.ജി.പി ലോക്നാഥ് ബെഹ്റ, വകുപ്പ് സെക്രട്ടറിമാർ, ഐ.പി.എസ് ഉദ്യോഗസ്ഥർ, യു.എ.ഇ കോൺസുൽ പ്രതിനിധികൾ, ജോസഫ് മാർ ബർണബാസ് എപ്പിസ്കോപ്പ, പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർ, എം.ഐ. അബ്ദുൽ അസീസ്, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, റഷീദലി ശിഹാബ് തങ്ങൾ, എ.സി ഹാരിഫ് ഹാജി തുടങ്ങി നിരവധി മത, സാമൂഹ്യ, സാംസ്കാരിക നേതാക്കൾ അതിഥികളായി.
പി.എൻ.എക്സ്.2271/18
- Log in to post comments