Post Category
ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ശില്‍പശാല
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ക്കായി ബോധ വത്കരണ ശില്‍പശാല സംഘടിപ്പിക്കുന്നു. ഇന്ന് (ജൂണ്‍ 7) രാവിലെ 9.30ന് എലൈറ്റ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ കമ്മീഷന്‍ അംഗം എന്‍. ശ്രീല മേനോന്‍ പങ്കെടുക്കും. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, സിബിഎസ്ഇ, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും ശിശുസംരക്ഷണ സ്ഥാനപങ്ങളിലെയും കൗണ്‍സിലര്‍മാര്‍ക്ക് ബാലനീതി നിയമത്തിന്റെയും പോക്‌സോയുടെയും നടത്തിപ്പ് ശില്‍പശാല ചര്‍ച്ച ചെയ്യും. ഉച്ചയ്ക്കു ശേഷം രണ്ടിന് ചോദ്യോത്തര വേളയില്‍ ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗന്‍, പോലീസ്, എക്‌സൈസ്, വിദ്യാഭ്യാസ വകുപ്പ്, ചൈല്‍ഡ് ലൈന്‍ കമ്മിറ്റി, ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, ഐസിഡിഎസ് അധികൃതരും പബ്ലിക് പ്രോസിക്യൂട്ടറും പങ്കെടുക്കും.
date
- Log in to post comments