ഗുണമേന്മ ബോധവത്കരണ പരിപാടി
ജില്ലാ ക്വാളിറ്റി കണ്ട്രോള് വിഭാഗത്തിന്റെയും തൃക്കൂര് ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ഇന്ന് (ജൂണ്‍ 7) രാവിലെ 10 ന് തൃക്കൂര് ശ്രീവിനായക ഹാളില്‍ പാല് ഗുണമേന്മ ബോധവത്കരണ പരിപാടി നടത്തും. കൊടകര ബ്ലോക്ക് പഞ്ചായത്തംഗം അല്‍ഫോന്‍സ് സ്റ്റിമ സ്റ്റിഫന്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യസുരക്ഷയും പാലിന്റെ ഗുണമേന്മയും എന്ന വിഷയത്തില്‍ ഗുണനിയന്ത്രണ ഓഫീസര്‍ ശാലിനി ഗോപിനാഥ് ബോധവത്കരണ ക്ലാസെടുക്കും. തൃക്കൂര് വാര്‍ഡംഗം അജിത്ത് എം.എം. അദ്ധ്യക്ഷത വഹിക്കും. കൊടകര ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ ഫെമി വി മാത്യു പദ്ധതി വിശദീകരിക്കും.
തൃക്കൂര് ക്ഷീരവ്യവസായ സഹകരണ സംഘം ഗിരീഷ് തെക്കൂട്ട്, ക്ഷീരസംഘംഗം ജാക്സണ് ചിറമ്മല്‍ എന്നിവര്‍ ആശംസ നേരും. തൃക്കൂര് ക്ഷീരവ്യവസായ സഹകരണ സംഘം പ്രസിഡണ്ട് ബാബു പൂന്തുരുത്തി സ്വാഗതവും സെക്രട്ടറി പ്രവീണസജില്കുമാര് നന്ദിയും പറയും.
- Log in to post comments