Skip to main content

പാലാ കൊട്ടാരമറ്റം റിവര്‍വ്യൂ റോഡ് ഇന്ന് മന്ത്രി  ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും

 

പാലാ മുനിസിപ്പല്‍ സ്റ്റേഡിയം ജംഗ്ഷനില്‍ നിന്നും ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍ വരെയുളള പാലാ റിവര്‍വ്യൂ റോഡ് കൊട്ടാരമറ്റത്തേക്ക് ദീര്‍ഘിപ്പിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ഇന്ന് (ജൂണ്‍ 8) വൈകിട്ട്  5.30 ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കും. മുനിസിപ്പല്‍ പാര്‍ക്ക് ഓപ്പണ്‍ സ്റ്റേജില്‍ നടക്കുന്ന ചടങ്ങില്‍ കെ.എം. മാണി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ മാണി എം.പി മുഖ്യപ്രഭാഷണവും ജോയ് എബ്രഹാം എം.പി അനുമോദന പ്രസംഗവും നടത്തും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.സെലിന്‍ റോയി, ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ്, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിബി ഓടയ്ക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബീനാ ബേബി, റാണി ജോസ്, സണ്ണി മുണ്ടത്താനം, തോമസ് ജോര്‍ജ്ജ് തെക്കേല്‍, ബൈജു പുതിയിടത്ത് ചാലില്‍, റെനി ബിജോയ്, സി.ജി നാരായണന്‍ നായര്‍, സതി വിജയന്‍, ഇന്ദിര രാധാകൃഷ്ണന്‍, ഷേര്‍ളി സെബാസ്റ്റ്യന്‍, ഷീബാമോള്‍ ജോസഫ്, എം.പി സുമംഗല ദേവി തുടങ്ങിയവര്‍ സംസാരിക്കും. ദക്ഷിണ മേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ.ജി വിശ്വപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചീഫ് എഞ്ചിനീയര്‍ എം.എന്‍ ജീവരാജ് സ്വാഗതവും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. പി ചന്ദ്രന്‍ നന്ദിയും പറയും. 

                                                      (കെ.ഐ.ഒ.പി.ആര്‍-1170/18)

date