കടുത്തുരുത്തി ഗവ. പോളിടെക്നിക് കെട്ടിടം ഉദ്ഘാടനം ഇന്ന്
സംസ്ഥാന സര്‍ക്കാര്‍ കടുത്തുരുത്തിയില്‍ ആരംഭിച്ച ഗവ. പോളിടെക്നിക് കോളേജിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (ജൂണ്‍ 8) വൈകിട്ട് നാലിന് പൊതുമരാമത്ത് രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി. സുധാകരന് നിര്‍വ്വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.പി ഇന്ദിരാദേവി അക്കാദമിക് റിപ്പോര്‍ട്ടും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ ഇ. കെ ഹൈദ്രു പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് സഖറിയാസ് കുതിരവേലി, വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി സുനില്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. കടുത്തുരുത്തി എം.എല്‍.എ അഡ്വ. മോന്‍സ് ജോസഫ് സ്വാഗതവും പ്രിന്‍സിപ്പല്‍ പി.എസ് ബിന്ദു നന്ദിയും പറയും.
(കെ.ഐ.ഒ.പി.ആര്-1171/18)
- Log in to post comments