Skip to main content

വാതകദുരന്തം മോക്ക് ഡ്രില്‍ അവലോകനം നടത്തി

 

വാതകദുരന്തം നേരിടുന്നതിനുള്ള ജില്ലയുടെ ശേഷി പരിശോധിക്കുന്നതിന് ജൂണ്‍ രണ്ടിന് ജില്ലാദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക്ക് ഡ്രില്‍ നടപടികള്‍ അവലോകനം ചെയ്തു. വെള്ളൂര്‍ മരിയ പെട്രോളിയം പ്രൈവറ്റ് ലിമിറ്റഡിന്റെ എല്‍.പി.ജി ബോട്ടിലിംഗ് പ്ലാന്റില്‍ ഗ്യാസ് നിറച്ച ടാങ്കര്‍ ലോറിയിലും ക്ലോറിന്‍                വാതകം നിറച്ച ടാങ്കര്‍ ലോറിയിലും ചോര്‍ച്ചയുണ്ടാകുന്ന സാഹചര്യം വ്യാജമായി സൃഷ്ടിച്ചാണ് മോക്ക് ഡ്രില്‍ നടത്തിയത്. ചോര്‍ച്ച തടയുന്നതിനും അഗ്നിബാധയും മറ്റ് അനര്‍ഥങ്ങളും ഉണ്ടാകുന്ന സാഹചര്യം ഇല്ലാതാക്കുന്നതിനും അപകടങ്ങള്‍ ഉണ്ടായാല്‍ നടത്തേണ്ട രക്ഷാനടപടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് മോക്ക് ഡ്രില്ലില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയത്. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മോക്ക് ഡ്രില്ലില്ലില്‍ വിവിധ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിച്ചതായി യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി പറഞ്ഞു. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ജില്ലാ ഓഫീസര്‍ അനില്‍ കുര്യാക്കോസ് റിപ്പോര്‍ട്ടവതരിപ്പിച്ചു. മോക്ക് ഡ്രില്ലില്‍ പങ്കെടുത്ത വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

date