Skip to main content

നിപ രോഗം- വസ്തുതകള്‍ - ഭയമല്ല ജാഗ്രതയാണവശ്യം

 

നിപ രോഗം ബാധിച്ച രോഗിയുമായി അടുത്ത് ഇടപഴകിയ ബന്ധുകള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ പനി, തലവേധന, ചുമ, ശ്വാസംമുട്ടല്‍ ബോധാവസ്ഥയിലുളള വ്യതിയാനം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ സ്വയം പ്രതിരോധ നടപടി കള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി മറ്റുളളവരുമായി ഇടപഴകാതിരി ക്കേണ്ട താണ്. ഇത്തരം വ്യക്തികള്‍ 0495 238100 എന്ന നിപ്പ ഹെല്‍പ്പ്‌ലൈന്‍ നമ്പറുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ സ്വീകരിക്കണം.

നിപ രോഗിയുമായി ബന്ധമുളള വ്യക്തികള്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും 21 ദിവസമെങ്കിലും സ്വയം നിരീക്ഷണ വിധേയമാകുന്നതിന്റെ ഭാഗമായി അടുത്ത ബന്ധുക്കളുമായി സുരക്ഷിതമായ അകലം പാലിക്കേണ്ടതാണ്. പ്രസ്തുത വ്യക്തിക ള്‍ക്ക് രോഗലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ നിപ്പാ ഹെല്‍പ്പ്‌ലൈനിന്റെ സഹായം തേടണം. നിപ്പാ രോഗലക്ഷണങ്ങള്‍ ഉളളവരില്‍നിന്നും രോഗം സ്ഥിരീ കരിച്ച വ്യക്തികളില്‍ നിന്നും മാത്രമേ ഈ രോഗം മറ്റുളളവരിലേക്ക് പകര്‍ന്നതായി കണ്ടിട്ടുളളു. അതുകൊണ്ടുതന്നെ അകാരണമായ ഭയമോ ഭീതിയോ ആവശ്യമില്ല.
രോഗികളുമായി എതെങ്കിലും തരത്തില്‍ ബന്ധമുണ്ടായി എന്ന് ബോധ്യപ്പെട്ട എല്ലാവരും ആരോഗ്യവകുപ്പിന്റെ നീരിക്ഷണത്തിലാണ്. പ്രസ്തുത നിരീക്ഷണം ശാസ്ത്രീയമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇതിനുവേണ്ടി പ്രത്യേകം സജ്ജമാ ക്കിയ കോള്‍സെന്ററില്‍ നിന്ന് വിവരാന്വേഷണം നടത്തുന്നുണ്ട്.

രോഗബാധ സംശയിക്കുന്ന വ്യക്തികളെ ചികിത്സയ്ക്ക് വിധേയമാക്കു ന്നതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കാന്‍ വേണ്ടി പ്രത്യേകം പരിശീലനം ലഭിച്ച ഡ്രൈവര്‍ ഉള്‍പ്പെട്ട ആംബുലന്‍സ് സേവനം സജ്ജമാക്കിയിട്ടുണ്ട്. രോഗപകര്‍ച്ച തടയുവാനും ശാസ്ത്രീയമായ ചികിത്സ നല്‍കുന്നതിനും വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ പ്രത്യേക ബ്ലോക്ക് സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിലെ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നിപ്പ വൈറസ് രോഗ ബാധയുടെ പ്രതിരോധത്തെക്കുറിച്ചും പരിചരണത്തെക്കുറിച്ചും അവലംബിക്കേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ചും പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.
നിപ സംബന്ധിച്ച് ശരിയായ ജനങ്ങളില്‍ എത്തിക്കുവാന്‍ മൊബൈല്‍ ആപ്പിന്റെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ സന്ദേശങ്ങള്‍ കിട്ടാന്‍ 917592808182 എന്ന നമ്പറില്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്ത് വെക്കുക ശേഷം നിപ സഹായം ലഭ്യമായ വേേു://ചശുമവ ഒലഹു അുു. ഝസീു്യേ.രീാ  എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. ആപ്പില്‍ 917592808182 എന്ന നമ്പറില്‍  വരുന്ന ആധികാരിക സന്ദേശങ്ങള്‍ പരിശോധിക്കാം.

date