Skip to main content

പരിസ്ഥിതി ദിനമാചരിച്ചു

ഹരിതകേരളം ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം ഫലവൃക്ഷതൈ നട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ യു.വി ജോസ് എന്നിവര്‍ നിര്‍വഹിച്ചു. പ്ലാനിംഗ് ഓഫീസ് കോംപ്ലക്‌സ് പരിസരത്ത് നടന്ന പരിപാടിയില്‍  ജീവനക്കാരുടെ പൊതു സംഘടനക്കുള്ള വൃക്ഷതൈ വിതരണം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.ടി ലീന, പ്ലാനിംഗ് ഓഫീസര്‍ എം.എ ഷീല എന്നിവര്‍ നിര്‍വഹിച്ചു. കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷനും ചടങ്ങില്‍ വൃക്ഷതൈ നല്‍കി. 
ഹരിതകേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി പ്രകാശ് ചടങ്ങില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബാബു തോമസ്, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി. കബനി, കെ.എസ്.എം.എ കോഴിക്കോട് പ്രസിഡന്റ് മെഹബൂബ്, സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

date