വോട്ടര്‍ പട്ടിക പുതുക്കല്‍
തെരഞ്ഞെടുപ്പ് കമ്മീഷന്റെ 2019 ലെ പ്രത്യേക വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ എല്ലാ ബൂത്തു പരിധികളിലും ബി.എല്‍.ഒ മാര്‍ വീട് സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിക്കും. 2019 ജനുവരി ഒന്ന് യോഗ്യതാ തീയ്യതിയായി നിശ്ചയിച്ചാണ് പട്ടിക പുതുക്കുക. ഓരോ പോളിംഗ് സ്റ്റേഷനിലെയും പരമാവധി വോട്ടര്‍മാരുടെ എണ്ണം 1400 ആയി നിജപ്പെടുത്തി പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണം നടത്തും. കരട് വോട്ടര്‍പട്ടിക 2018 സെപ്തംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ അവ തീര്‍പ്പാക്കി അന്തിമ വോട്ടര്‍പട്ടിക 2019 ജനുവരി 4 ന് പ്രസിദ്ധീകരിക്കും. പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ സംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ ജില്ലയിലെ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍/ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കോഴിക്കോട് കലക്ടറേറ്റ് ഇലക്ഷന് വിഭാഗത്തില്‍ നിന്നും താലൂക്ക് ഓഫീസുകളില്‍ നിന്നും ലഭിക്കും.
- Log in to post comments