ഊരുതാളവും നാടന്‍ കലകളും ഇന്ന് അരങ്ങേറും
മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് (മെയ് 23) തൃശൂരില്‍ നാടന്‍ അനുഷ്ഠാന കലാപ്രകടനങ്ങള്‍. തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ രാവിലെ 10 മുതലാണ് പരിപാടികള്‍.
രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ഊരുതാളം ട്രൈബല്‍ ഫെസ്റ്റ് അരങ്ങേറും. പട്ടിക വര്‍ഗ്ഗ ആചാര അനുഷ്ഠാനങ്ങള്‍ ഇതിവൃത്തമാക്കിയാണ് ഊരുതാളം. ഊരുമൂപ്പന്മാരും 400 ഓളം കലാകാരന്മാരും അണിനിരക്കുന്ന ഊരുതാളത്തില് മുടിയാട്ടം, ഗോത്രനൃത്തം, കോല്‍ക്കളി, മുറംകുലുക്കിപാട്ട്, പോരുകളി, നാടന്‍ പാട്ട് എന്നീ ഇനങ്ങള്‍ ഉണ്ടാവും. ജില്ലയിലെ 11 പഞ്ചായത്തുകളില്‍ നിന്നും 150 ഓളം കലാകാരന്മാരും ഊരുകളില്‍ നിന്ന് 300ല്‍ പരം കലാകാരന്മാരുമാണ് ഊരുതാളത്തില് പങ്കെടുക്കുന്നത്.
വൈകീട്ട് ആറിനാണ് വിദ്യാര്‍ത്ഥി കോര്‍ണറില്‍ ആട്ടോര്‍ അയ്യപ്പന് നാടന്‍ കലാസമിതി അവതരിപ്പിക്കുന്ന മുടിയാട്ടവും വേലകളിയും അരങ്ങേറുക. പാരമ്പര്യ, പൈതൃക കലകളെ സംയോജിപ്പിച്ചാണ് പരിപാടി. കാര്‍ഷിക സമൃദ്ധിക്കും ദേവീപ്രീതിക്കും വേണ്ടി പട്ടികജാതി വിഭാഗക്കാര്‍ നടത്തുന്ന അനുഷ്ഠാന കലയാണിത്. നിലം ഉഴുന്നപാട്ട്, ഞാറ്റുപാട്ട്, കൊയ്ത്തുപാട്ട്, ഭരണിപ്പാട്ട്, വടക്കുറുമ്പക്കാവിലമ്മപ്പാട്ട് എന്നിവയുടെ ഈരടികള്ക്കൊപ്പമാണ് 15 ഓളം കലാകാരന്മാര് ചുവടുവയ്ക്കുക.
- Log in to post comments