Post Category
പ്രദര്‍ശന നഗരിയില്‍ ഇന്ന് (ചൊവ്വ) പെണ്‍നിറവ് കലാമേള അരങ്ങേറും
മന്ത്രിസഭയുടെ രണ്ടാംവാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടക്കുന്ന കലാസന്ധ്യയില്‍ ഇന്ന് (ചൊവ്വ) കുടുംബശ്രീ അവതരിപ്പിക്കുന്ന പെണ്‍നിറവ് കലാമേള അരങ്ങേറും. വൈകീട്ട് ആറിനാണ് പരിപാടി. ജില്ലയിലെ അന്നമനട, കൊരട്ടി, ആളൂര്‍, കോലഴി സിഡിഎസുകളില്‍ നിന്നായി വിവിധ പരിപാടികളാണ് അരങ്ങേറുക.
അന്നമനട സിഡിഎസിന്റെ ഫ്യൂഷന്‍ പരിപാടിയുടെ ഇതിവൃത്തം സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴില്‍, സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ക്കെതിരെ നടത്തുന്ന പോരാട്ടം എന്നിവയാണ്. എഴുത്തുകാരി സാറാജോസഫിന്റെ പാപത്തറയെ അടിസ്ഥാനമാക്കി പ്രോഗ്രാമും ഇവര്‍ അവതരിപ്പിക്കുന്നുണ്ട്. കൊരട്ടി സിഡിഎസ് നാടന്‍പാട്ട്, ആളൂര്‍ സിഡഎസ് ഗ്രൂപ്പ് ഡാന്‍സ്, മോണോആക്ട്, കോലഴി സിഡിഎസ് തിരുവാതിരക്കളി എന്നിവയും അവതരിപ്പിക്കും.
date
- Log in to post comments