Skip to main content

വികസനത്തിലൂന്നി ആരോഗ്യപരിപാലനരംഗം

    ജില്ലാ മെഡിക്കല്‍ ഓഫീസ് ഭാരതീയ ചികിത്സാവകുപ്പ് മുഖേന വിവിധങ്ങളായ നൂതനപദ്ധതികളാണ് രണ്ടുവര്‍ഷക്കാലയളവില്‍ നടപ്പിലാക്കിയത്.  ഇരിങ്ങാലക്കുട ഗവ. ആശുപത്രിയുടെ അവസാന ഘട്ട കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2 കോടി രൂപ ചെലവഴിച്ചു. തൃശ്ശൂര്‍ ആര്‍.വി.ഡി.എ ആശുപത്രിയിലെ സമന്വയബ്ലോക്കിന്‍റെ നിര്‍മ്മാണം 80.20 ലക്ഷം രൂപ ചെലവഴിച്ചു. 34.99 ലക്ഷം രൂപ 330 കുട്ടികളുടെ കാഴ്ചവൈകല്യം പരിഹരിക്കുന്ന ദൃഷ്ടിപദ്ധതി വഴി വിതരണം ചെയ്തു. ആയുര്‍വേദ ഡിസ്പെന്‍സറികളുടെ അറ്റകുറ്റ പണികള്‍ക്കായി 22.89 ലക്ഷം രൂപ ചെലവഴിച്ചു. സ്പോര്‍ട്സ് ആയുര്‍വേദ പദ്ധതിയിലൂടെ 386 കായിക താരങ്ങള്‍ക്ക് 15.47 ലക്ഷം രൂപയുടെ ചികിത്സ ലഭ്യമാക്കി. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ആയുര്‍വേദ പരിരക്ഷ നല്‍കുന്ന പദ്ധതിമുഖേന 898 കുട്ടികള്‍ക്ക് 13.51 ലക്ഷം രൂപയുടെ ചികിത്സയും നല്‍കി. 2 ലക്ഷം രൂപ ചെലവഴിച്ചുകൊണ്ട്വിവിധ ഗ്രാമപഞ്ചായത്തുകളിലായി സ്നേഹധാരപദ്ധതി നടപ്പിലാക്കി. ജീവിത ശൈലീരോഗങ്ങളുടെ പ്രതിരോധത്തിനായി 9 ലക്ഷം രൂപ ചെവഴിച്ച് എറിയാട് പഞ്ചായത്തില്‍ ആയുഷ്യം പദ്ധതി നടപ്പാക്കി. സ്ത്രീരോഗ ചികിത്സക്കായി 8.5 ലക്ഷംരൂപ ചെലവില്‍ പ്രസൂതി തന്ത്രം പദ്ധതി എന്നിവയും നടപ്പിലാക്കി.  7.76 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കിയ വൃദ്ധജനപരിപാലനയൂണിറ്റ്. 8.5 ലക്ഷം രൂപ ചെലുവരുന്ന കൗമാര ഭൃത്യം പദ്ധതി, 8.15 ലക്ഷ രൂപ ചെലവില്‍ ആരംഭിച്ച സിദ്ധയൂണിറ്റ് എന്നിവ വകുപ്പ്  വിജയകരമായി നടപ്പിലാക്കിയ വിവിധ പദ്ധതികളാണ്. കൂടാതെ പകര്‍ച്ചരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കരള്‍രോഗ മുക്തി മുതലായ വിവിധ പദ്ധതികളും വിജയകരമായി നടപ്പിലാക്കാന്‍ കഴിഞ്ഞു. 

    ഹോമിയോപ്പതിവകുപ്പ് രണ്ടുവര്‍ഷക്കാലയളവില്‍ വിവിധ സേവനങ്ങള്‍ നല്‍കി വികസനത്തിന്  പുതിയ മുഖം സൃഷ്ടിച്ചു. ജില്ലാ ഹോമിയോ ആശുപത്രി 3 കോടി രൂപ ചെലവഴിച്ച് നിര്‍മ്മാണമാരംഭിച്ചു. ജീവിത ശൈലീരോഗങ്ങളുടെ ചികിത്സക്കും പ്രതിരോധത്തിനും ആയുഷ് ഹോളിസ്റ്റിക് സെന്‍റര്‍ ഫോര്‍ പ്രിവന്‍ഷന്‍ ആന്‍റ് മാനേജ്മെന്‍റ് ഓഫ് ലൈഫ് സ്റ്റൈല്‍ഡിസീസ് പ്രോജക്ടിനായി 12.40 ലക്ഷം രൂപ അനുവദിച്ചു. സാന്ത്വന പരിചരണ ചികിത്സാ പദ്ധതിക്കായി 3.6 ലക്ഷം രൂപ അനുവദിച്ചു. ആളൂര്‍ മുരിയാട് ഡിസ്പെന്‍സറികളെ മോഡല്‍ ഡിസ്പെന്‍സറികളാക്കുന്നതിനായി യഥാക്രമം 2.5 ലക്ഷം, 1.5 ലക്ഷം രൂപ ചെലവഴിച്ചു. സ്കൂള്‍ കുട്ടികള്‍ക്കായി  വിവിധ ചികിത്സ പദ്ധതികള്‍, ഹോമിയോ ഡിസ്പെന്‍സറികള്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റല്‍, മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഹോമിയോ വകുപ്പ് ഇക്കാലളവില്‍ ചെയ്തിട്ടുണ്ട്.

date