Skip to main content

വനിതകള്‍ക്ക് തൊഴില്‍ സംരംഭം

തീരമൈത്രി പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ ഉള്‍നാടന്‍/ തീരദേശ മത്സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകള്‍ക്ക് സൂക്ഷ്മ തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് 20 വയസ്സിനും 50 വയസ്സിനും  ഇടയില്‍ പ്രായമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഫിഷറീസ് വകുപ്പിന്റെ കീഴിലുളള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമന്‍ (സാഫ്) ന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷകള്‍ അതത് മത്സ്യഭവനുകളില്‍ നിന്നും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നും നവംബര്‍ 17 മുതല്‍ വിതരണം ചെയ്യും. ഒരു ഗ്രൂപ്പില്‍ 2 മുതല്‍ 4 വരെ അംഗങ്ങള്‍ ആവാം. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍  30ന കം  മേല്‍ പറഞ്ഞ ഓഫീസുകളില്‍ സ്വീകരിക്കുന്നതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ  പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.  9947440298, 8281442298, 9746327309

date