മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍: നിര്‍ബന്ധമാക്കി കലക്ടര്‍ ഉത്തരവിട്ടു.
മീസില്‍സ് - റുബെല്ല വാക്‌സിനേഷന്‍ ഒമ്പത് മാസം പൂര്‍ത്തിയായതും പത്താംക്ലാസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധമാക്കികൊണ്ട് ജില്ലാ കലക്ടര്‍ അമിത് മീണ ഉത്തവിട്ടു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഓര്‍ഫനേജ്, മദ്‌റസ, അംഗനവാടി വിദ്യാലയങ്ങള്‍ക്കും നല്‍കി. സ്ഥാപന മേധാവികള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും കുത്തിവെപ്പ് നല്‍കിയെന്ന് ഉറപ്പ് വരുത്തണമന്നും കലക്ടര്‍ പറഞ്ഞു.
വാട്‌സപ്പിലൂടെയും മറ്റു സോഷ്യല്‍ മീഡിയകളിലൂടെയും എം.ആര്‍ വാക്‌സിനെതിരെ ചിലര്‍ വ്യാജ പ്രചരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് രക്ഷിതാക്കളില്‍ തെറ്റിധാരണ വരുത്തുകയും കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാതെ പിന്‍തിരിയുകയും ചെയ്യുന്നു. ഇതുവരെയായി ജില്ലയില്‍ 50 ശതമാനം കുട്ടികള്‍ക്ക് മാത്രമേ വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുള്ളൂ.
മെഡിക്കല്‍ ടീം വിദ്യാലയങ്ങളില്‍ കൃത്യമായി വാക്‌സിന്‍ നല്‍കാന്‍ എത്തിയിട്ടും ഇത്തരത്തിലുള്ള വ്യാജ പ്രചരണം മൂലം രക്ഷിതാക്കളും കുട്ടികളും വ്യാജ സന്ദേശങ്ങളില്‍ വശംവദരായി വാക്‌സിന്‍ എടുക്കാതെ മാറിനില്‍ക്കുന്ന സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ ഇത്തരം നടപടികള്‍ കൈകൊള്ളുന്നത്.
- Log in to post comments