Post Category
ഓണ്‍ലൈന്‍ ബോധവത്ക്കരണ സെമിനാര്‍
സാമൂഹ്യനീതി വകുപ്പും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗും (നിഷ്) ചേര്‍ന്ന് വൈകല്യങ്ങളെക്കുറിച്ച് ഓണ്‍ലൈന്‍ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിക്കും. നവംബര്‍ 18ന് രാവിലെ 10.30 മുതല്‍ കലക്‌ട്രേറ്റിലെ ശിശുസംരക്ഷണ യൂണിറ്റിലാണ് തത്സമയ വീഡിയോ കോണ്‍ഫറന്‍സ്. പേശീ രോഗങ്ങളും പുനരധിവാസവും എന്ന വിഷയത്തിലാണ് സെമിനാര്‍.
ജില്ലാ ശിശുസംരക്ഷണ ഓഫീസിലും 0474-2791597 ഫോണിലും വിശദ വിവരങ്ങള്‍ അറിയാം.
(പി.ആര്‍.കെ.നമ്പര്‍ 2541/17)
date
- Log in to post comments