Skip to main content
ബാലാവകാശ വാരാഘോഷം ജില്ലാതല ഉദ്ഘാടനം  ഷാഫി പറമ്പില്‍ എം.എല്‍.എ നിര്‍വഹിക്കുന്നു.

'ബാലാവകാശ വാരാഘോഷം : ഇന്ന് മുതല്‍ വിവിധ പരിപാടികള്‍

  സാമൂഹിക  നീതി വകുപ്പും കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും സംയുക്തമായി നടത്തുന്ന ബാലാവകാശ വാരാഘോഷത്തിന് ജില്ലയില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ തുടക്കമായി.  നവംബര്‍ 14 മുതല്‍ 20 വരെ നീണ്ടു നില്‍ക്കുന്ന വാരാഘോഷത്തിന്‍റെ  ജില്ലാതല ഉദ്ഘാടനം  ഷാഫി പറമ്പില്‍ എം.എല്‍.എ നിര്‍വഹിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം വി പി കുര്യാക്കോസ് അധ്യക്ഷനായി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.ആനന്ദന്‍ , ജുവനൈല്‍ ജസ്റ്റിസ്  ബോര്‍ഡ് അംഗം ഡോ.പി.സി ഏലിയാമ്മ, ചൈല്‍ഡ് ലൈന്‍ ഡയറക്ടറായ ഫാ. ജോര്‍ജ്ജ് പുത്തന്‍ചിറ, പി എം ജി ഹൈസ്കൂള്‍ പ്രധാന അധ്യാപിക ശ്രീദേവി , പി ടി എ പ്രസിഡന്‍റായ സൈമണ്‍ ,പ്രൊട്ടക്ഷന്‍ ഓഫീസര്‍ (എന്‍ ഐ സി) പി.സുബീഷ് എന്നിവര്‍ സംസാരിച്ചു. എട്ടാം ക്ലാസ്സ്  വിദ്യാര്‍ഥിന് അഫ്ന ഫാത്തിമ ശിശുദിന സന്ദേശം നല്‍കി. 
        ബാലാവകാശ സംരക്ഷണത്തിന്‍റെ പ്രധാന്യത്തെക്കുറിച്ചും കുട്ടികള്‍ അഭിമുഖീകരിക്കുന്ന ശാരീരിക - മാനസിക - സാമൂഹിക പ്രശ്നങ്ങളെകുറിച്ചും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെകുറിച്ചും  നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍   പങ്കെടുത്തു.  കുട്ടികള്‍ക്ക് ലഘുലേഖയും മധുരവും വിതരണം ചെയ്തു.
          തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലാ ശിശു സംരക്ഷണ യൂനിറ്റിന്‍റെ നേതൃത്വത്തില്‍ ഫ്ളാഷ് മോബ്, തെരുവ് നാടകം, കൂട്ടയോട്ടം, ബോധവത്കരണ ക്ലാസ്സുകള്‍, ഒപ്പ് ശേഖരണം, വാഹന പ്രചാരണം, തിയറ്റര്‍ പരസ്യം, ലഘുലേഖ വിതരണം, ഫൊട്ടോഗ്രഫി മത്സരം തുടങ്ങി നിരവധി പരിപാടികള്‍ നടത്തും. 

date