Skip to main content
2.ജില്ലാ നിയമ സേവന അതോറിട്ടിയും ചൈല്‍ഡ് ലൈനും സംയുക്തമായി ജില്ലയില്‍ നടത്തിയ ബാലാവകാശ-നിയമ ബോധവല്‍ക്കരണ പ്രചാരണ വാഹനം തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഫഌഗ് ഓഫ് ചെയ്യുന്നു.

നിയമ സേവനം എല്ലാവിഭാഗം ജനങ്ങളിലേക്കും എത്തണം: മന്ത്രി കെ.ടി ജലീല്‍

ജില്ലാ നിയമ സേവന അതോറിട്ടിയും ചൈല്‍ഡ് ലൈനും സംയുക്തമായി ജില്ലയില്‍ നടത്തിയ ബാലാവകാശ-നിയമ ബോധവല്‍ക്കരണ പ്രചാരണ വാഹനം തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഫഌഗ് ഓഫ് ചെയ്തു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഒപ്പുശേഖരണയജ്ഞത്തിന്റെ ഉദ്ഘാടനവും  മന്ത്രി നിര്‍വഹിച്ചു. ജില്ലാ നിയമ സേവന അതോറിട്ടിയും ചൈല്‍ഡ് ലൈനും നിരവധി സേവനങ്ങള്‍ സമൂഹത്തിന് വേണ്ടി ചെയ്യുന്നുണ്ടെങ്കിലും എല്ലാ വിഭാഗം ജനങ്ങളിലേക്കും വിവരം എത്തിയിട്ടില്ലെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ഇതുപോലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങള്‍ക്ക് നിയമ സേവനങ്ങളെക്കുറിച്ചും മറ്റും അറിവ് പകരുന്നതിന് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ രണ്ടു വാഹനങ്ങളിലായി വടക്ക്-തെക്കന്‍ മേഖലകളിലാണ് ഒപ്പുശേഖരണവും പ്രചാരണവും നടത്തിയത്. നിയമ സേവനങ്ങളെക്കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 
    ജില്ലാ ജഡ്ജ് എസ്.മനോഹര്‍ കിണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ, ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍, ജില്ലാ നിയമ സേവന അതോറിട്ടി സെക്രട്ടറി സബ് ജഡ്ജ് ഫിലിപ്പ് തോമസ്, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, എഡിഎം:എന്‍. ദേവീദാസ്, ചൈല്‍ഡ്‌ലൈന്‍ ജില്ലാ നോഡല്‍ ഡയറക്ടര്‍ ഫാ.ഫിലിപ്പ് സക്കറിയ, സെന്‍ട്രല്‍ ഡയറക്ടര്‍ എ.എ അബ്ദുറഹ്മാന്‍,, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

date