Skip to main content

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം: 12 സ്‌കൂളുകള്‍ക്ക്  വൈദ്യുതി ഉപകരണങ്ങള്‍ വിതരണം ചെയ്തു     

എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍-കേരളയുടെ സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ ഭാഗമായി കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ക്കുള്ള വൈദ്യുതി ഉപകരണങ്ങളുടെ വിതരണം തളാപ്പ് ഗവ. മിക്‌സഡ് യു.പി സ്‌കൂളില്‍ തുറമുഖ, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഊര്‍ജ സംരക്ഷണത്തിനായുള്ള സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ ഭാഗമായി സ്‌കൂള്‍തലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ജി.എച്ച്.എസ്.എസ് മുണ്ടേരി, ജി.എച്ച്.എസ്.എസ് അരോളി, ജി.എച്ച്.എസ്.എസ് ചാല, എസ്.എന്‍.ടി.എച്ച്.എസ്.എസ് തോട്ടട, മാവിലായി യു.പി.എസ്, രാമഗുരു യു.പി.എസ്, കീഴ്ത്തള്ളി ഈസ്റ്റ് യു.പി.എസ്, കോയ്യോട് മദ്രസ യു.പി.എസ്, കുറുവ യു.പി.എസ്, മുണ്ടേരി സെന്‍ട്രല്‍ യു.പി.എസ്, തളാപ്പ് ഗവ. മിക്‌സഡ് യു.പി.എസ്, തിലാന്നൂര്‍ യു.പി.എസ് എന്നീ 12 സ്‌കൂളുകള്‍ക്ക് അഞ്ച് വീതം ഫാന്‍, ട്യൂബ്, എല്‍.ഇ.ഡി ബള്‍ബ് എന്നിവയാണ് വിതരണം ചെയ്തത്.
    ചടങ്ങില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അമൃത രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍-കേരള ജില്ലാ കോ ഓഡിനേറ്റര്‍ ടി.പി പത്മനാഭന്‍ മാസ്റ്റര്‍, ജില്ലാ ജോയിന്റ് കോ ഓഡിനേറ്റര്‍ കെ.വി ജയരാജന്‍, കണ്ണൂര്‍ നോര്‍ത്ത് എ.ഇ.ഒ കെ.വി സുരേന്ദ്രന്‍, കണ്ണൂര്‍ നോര്‍ത്ത് ബി.പി.ഒ കൃഷ്ണ്‍ന്‍ കുറിയ, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സി. ശശീന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് എം.പി രാജേഷ് എന്നിവര്‍ സംസാരിച്ചു.
പി എന്‍ സി/4365/2017

date