Post Category
സായുധസേന പതാകദിനം: യോഗം ചേര്‍ന്നു
സായുധസേന പതാക ദിനത്തോടനുബന്ധിച്ച് പതാകനിധിയിലേക്ക് ജില്ലയില്‍ നിന്നും 8 ലക്ഷം രൂപ സമാഹരിക്കും. യുദ്ധത്തില്‍ മരിച്ച സൈനികരുടെ ആശ്രിതര്‍, വിമുക്ത ഭടന്മാര്, വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ എന്നിവരുട ക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക വിനിയോഗിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കാര്‍ ഫ്ളാഗുകളും ടോക്കണ്‍ ഫ്ളാഗുകളും വിതരണം ചെയ്താണ് തുക സമാഹരിക്കുക. ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ സൈനിക ക്ഷേമ ബോര്‍ഡിന്റെയും, സായുധ സേന പതാകനിധി ഫണ്ട് കമ്മറ്റിയുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. ജില്ലയിലെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വിമുക്ത ഭടന്മാരും അവരുടെ വിധവകളുമായി 65 പേര്‍ക്ക് ധനസഹായം അനുവദിച്ചു. ഡിസംബര്‍ 7നാണ് സായുധസേന പതാകദിനം.
date
- Log in to post comments