കായംകുളം മണ്ഡലത്തിൽ വികസന പദ്ധതികൾക്ക് എം.എൽ.എ. ഫണ്ടിൽ നിന്ന് അഞ്ചു കോടി രൂപ
ആലപ്പുഴ: കായംകുളം മണ്ഡലത്തിൽ എം.എൽ.എ.യുടെ മണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്നും 11 പ്രവൃത്തികൾക്കായി അഞ്ചു കോടി രൂപ അനുവദിച്ചതായി അഡ്വ. യു. പ്രതിഭഹരി എം.എൽ.എ. അറിയിച്ചു. കായംകുളം ഗവൺമെന്റ് ബോയ്‌സ് ഹൈസ്‌കൂളിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി സർക്കാർ അനുവദിച്ച അഞ്ചു കോടി രൂപയ്ക്കു പുറമേ പുതിയ കെട്ടിടത്തിനായി 2.10 കോടി അനുവദിച്ചു.
രാമപുരം ഗവൺമെന്റ് എച്ച്.എസ്.എസിന് പുതിയ കെട്ടിടത്തിന് 99.5 ലക്ഷം, കണ്ടല്ലൂർ കാവിൽ സ്‌കൂളിനു സമീപം പുഴുക്കത്തോടിന് കുറുകെ പാലത്തിന് 10 ലക്ഷം, കായംകുളം നഗരസഭ വാർഡ് 21 അവളാട്ട്- തുണ്ടത്തിൽ മുക്ക് റോഡ് 35 ലക്ഷം, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിൽ കുന്തളശ്ശേരി മുക്ക്- കടവൂർകുളം റോഡ് 10 ലക്ഷം, കുന്നുവിളയിൽമുക്ക്-പാണ്ടിയൻപറമ്പ് റോഡ് 26.5 ലക്ഷം, ഭരണിക്കാവ് ഗ്രാമപഞ്ചായത്തിൽ കറ്റാനം സി.എസ്.ഐ പള്ളിമുക്ക്- സബ് രജിസ്ട്രാർ ഓഫീസ് റോഡ് 20 ലക്ഷം, വാർഡ് 19 കട്ടച്ചിറ-തുരവിക്കൽ ജങ്ഷനിൽ നിന്നും പടിഞ്ഞാറോട്ട് കൊച്ചുവടക്കതിൽഭാഗം വരെ ഓടയും കോൺക്രീറ്റ് സ്ലാബും 15 ലക്ഷം, കൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ വാർഡ് അഞ്ച്, ആറ് പള്ളിത്തറ മുക്ക്-എൻ.എൻ.എം യു.പി.എസ് റോഡ് 20 ലക്ഷം, പത്തിയൂർ പഞ്ചായത്ത് വാർഡ് 15 ലതാ വിഹാർ-വൈക്കത്ത് വിള റോഡ് 15 ലക്ഷം, കായംകുളം നഗരസഭ പെരിങ്ങാല കരിമുട്ടം ക്ഷേത്രം മുതൽ കിഴക്കോട്ട് റോഡ് 25 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
(പി.എൻ.എ.2754/17)
- Log in to post comments