റീസര്‍വ്വെ ഭൂവുടമകള്‍ക്ക് റിക്കാര്‍ഡുകള്‍ പരിശോധിക്കാം
റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടം പൂര്‍ത്തീകരിച്ച ഹൊസ്ദുര്‍ഗ് താലൂക്കിലെ ഉദുമ, പളളിക്കര-1, കീക്കാന്‍, പളളിക്കര-2, ചിത്താരി, അജാനൂര്‍, ഹൊസ്ദുര്‍ഗ്, ചെറുവത്തൂര്‍, പിലിക്കോട്, മാണിയാട്ട് എന്നീ 10 വില്ലേജുകളില്‍ റീസര്‍വ്വെ പൂര്‍ത്തീകരിച്ച റിക്കാര്‍ഡുകള്‍ ഈ മാസം ഒന്നിന് റവന്യൂ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്. റീസര്‍വ്വെ പൂര്‍ത്തിയാക്കിയ വില്ലേജിലെ ഭൂവുടമകള്‍ക്ക് അതാത് വില്ലേജ് ഓഫീസുകളില്‍ റിക്കാര്‍ഡുകള്‍ പരിശോധിക്കാം. ആക്ഷേപം വല്ലതും ഉണ്ടെങ്കില്‍ ഫോറം എട്ടില്‍ അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് ആധാരത്തിന്റെ പകര്‍പ്പ്, ഭൂനികുതി രശീതിയുടെ പകര്‍പ്പ്, പരാതിയുടെ തരം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ബന്ധപ്പെട്ട വില്ലേജ് ഓഫീസില്‍ സമര്‍പ്പിക്കാം. പരാതി സമര്‍പ്പിക്കുന്നതിനുളള ഫോറം എട്ട് ബന്ധപ്പെട്ട വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാകും.
- Log in to post comments