Post Category
അബ്ദുള്‍ റഹ്മാന് സാഹിബ് ഡോക്യുമെന്ററി പ്രകാശനം
ദേശീയ പ്രസ്ഥാനത്തില്‍ നായകത്വം വഹിച്ച് കേരളത്തിന്റെ വീരപുത്രന് എന്നറിയപ്പെട്ട മുഹമ്മദ് അബ്ദുള്‍ റഹ്മാന് സാഹിബിനെക്കുറിച്ച് സി-ഡിറ്റ് തയ്യാറാക്കിയ 'ഞാന്‍ മുഹമ്മദ് അബ്ദുള്‍ റഹ്മാന്' എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം നവംബര്‍ 21 ചൊവ്വാഴ്ച നാല് മണിക്ക് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ടൂറിസം വകുപ്പിനു കീഴിലുള്ള മുസിരിസ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ സാഹിബിന്റെ ജന്മഗൃഹമായ കൊടുങ്ങല്ലൂര്‍ കറുകപ്പാടത്ത് സജ്ജീകരിക്കുന്ന മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി തയ്യാറാക്കിയതാണ് ഡോക്യുമെന്ററി. സംവിധായകന് കെ. മോഹന്‍കുമാറാണ്.
പി.എന്‍.എക്സ്.4916/17
date
- Log in to post comments